• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണ്': കെ സുരേന്ദ്രൻ

'മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണ്': കെ സുരേന്ദ്രൻ

അഴിമതിക്ക് എതിരായ ശക്തമായ പോരാട്ടമാണ് ജനങ്ങളെ ബി ജെ പിയിൽ എത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

k surendran

k surendran

  • News18
  • Last Updated :
  • Share this:
    തൊടുപുഴ: സംസ്ഥാന വൈദ്യുത മന്ത്രി എം എം മണിക്ക് എതിരെ പരിഹാസത്തിൽ കലർന്ന രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം എം മണി ഇപ്പോൾ എന്തു പറയുന്നെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

    നരേന്ദ്ര മോദി കോവിഡ് വാക്സിൻ എടുത്തിരിക്കുന്നു. കോവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ആണെന്നും വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

    മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണ്. മലയാളിയായ ആരോഗ്യപ്രവർത്തക റോസമ്മയാണ് പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത്. കേരളത്തിൽ അഴിമതി സാർവ്വത്രികമാണ്. അഴിമതി തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.



    ഇസ്ലാമിക ഭീകരവാദമാണ് നാടിന്റെ പ്രധാന ശത്രുവെന്ന് ക്രൈസ്തവർക്ക് മനസിലായി കഴിഞ്ഞു. ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോൾ ക്രൈസ്തവർക്ക് ഈ അപകടം മനസിലായിരുന്നില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായെന്ന് സുരേന്ദ്രൻ പറഞ്ഞു.



    കേരള ഹൈക്കോടതിയിലെ രണ്ടു മുൻ ജഡ്ജിമാർ ബിജെപിയിൽ ചേർന്നു

    ലോകത്ത് മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നേരിടണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മതനിന്ദയുടെ പേരിൽ അധ്യാപകന്റെ കൈ വെട്ടിയത് ആഗോള ഭീകരതയുടെ പ്രകടമായ ഉദ്ദാഹരണമാണെന്നും വിജയയാത്രയ്ക്ക് മൂവാറ്റു പുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

    വികസന മുരടിപ്പും അഴിമതിയും മറയ്ക്കാനാണ് ഭരണ - പ്രതിപക്ഷം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത്.

    'സെക്സ് പ്രധാനപ്പെട്ടതാണ്, കന്യാകത്വം എന്നു പറയുന്ന ഒന്നില്ല'; അഞ്ചു പെൺമക്കളോടും കാര്യം വ്യക്തമാക്കി ഒരു അമ്മ

    കേരളത്തെ എല്ലാ മേഖലയിലും പൂർണമായും തകർക്കാൻ കഴിഞ്ഞതാണ് ഇരു മുന്നണികളുടെയും നേട്ടം. എന്നാൽ, കേരളത്തെ ചേർത്ത് നിർത്താനാണ് നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.



    അച്ഛനും ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നു; പൊലീസിൽ പരാതി നൽകി പെൺകുട്ടി

    പ്രധാനമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചത് മലയാളിയായ ആരോഗ്യ പ്രവർത്തകയുടെ അടുത്തു നിന്നാണ്. നരേന്ദ്ര മോദിയുടെ വികസന നയത്തിനുള്ള അംഗീകാരമാണ് വിജയ യാത്രയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ബി ജെ പിയിൽ ചേരുന്നത്. എറണാകുളം ജില്ലയിൽ മാത്രം ന്യൂനപക്ഷങ്ങൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിൽ ചേർന്നത്. അഴിമതിക്ക് എതിരായ ശക്തമായ പോരാട്ടമാണ് ജനങ്ങളെ ബി ജെ പിയിൽ എത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
    Published by:Joys Joy
    First published: