• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Surendran | തിരുവനന്തപുരത്ത് ഇനി ജയിക്കില്ല; ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് ചാടാന്‍ തയാറായി നില്‍ക്കുന്നു: കെ.സുരേന്ദ്രന്‍

K Surendran | തിരുവനന്തപുരത്ത് ഇനി ജയിക്കില്ല; ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് ചാടാന്‍ തയാറായി നില്‍ക്കുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇനി ജയിക്കാനാവില്ലെന്ന് തരൂരിന് മനസിലായെന്നും സുരേന്ദ്രന്‍ പറഞ്ഞു

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇടതുപക്ഷത്തേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ സിപിഎം പാർട്ടി സമ്മേളനത്തിലെ സെമിനാറിന് ക്ഷണിച്ചത്. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇനി ജയിക്കാനാവില്ലെന്ന് തരൂരിന് മനസിലായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിലേക്ക് ശശി തരൂരിനും കെവി തോമസിനും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് കാട്ടി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇരുവരെയും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് സോണിയഗാന്ധിയുടെ അഭിപ്രായം തേടുമെന്ന് ശശി തരൂര്‍ അറിയിച്ചു. പക്ഷേ സംസ്ഥാന നേതൃത്വത്തിന്‍റെ വികാരം മാനിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സോണിയ തരൂരിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ സുധാകരന്‍ നടത്തിയ ഇടപെടലില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിക്കുകയും സെമിനാറില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

     Also Read- CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍

    വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് മുന്നണിയെയും പല തവണ പരസ്യമായി ശശി തരൂര്‍ അഭിനന്ദിച്ചിരുന്നു. ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസും അതൃപ്തനാണ്.

    മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്ത് വരുന്നതിന്റെ കെറുവാണ് സർക്കാരിനെന്ന് കെ.സുരേന്ദ്രന്‍


    തിരുവനന്തപുരം: സിൽവർലൈൻ വിരുദ്ധ സമരത്തോട് (Silverline Protest) മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍ (K.Surendran). അത് നല്ലതല്ലെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സിൽവർലൈൻ സമരത്തിലും നേരിടേണ്ടിവരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു.

    സമരത്തെ പൊളിക്കാൻ വിഭാഗീയതയുണ്ടാക്കാനാണ് സർക്കാർ ശ്രമം. ആസൂത്രിതമായ നീക്കമാണ് ഇതിനായി സർക്കാർ നടത്തുന്നത്. ഈ സമരം ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞ് ജനങ്ങലെ ഭിന്നിപ്പിക്കാനുള്ള സർക്കാരിന്റെ പിന്തിരിപ്പൻ നിലപാട് വിലപ്പോവില്ല.

     Also Read- കെറെയില്‍ സമരത്തിലൂടെ യുഡിഎഫിന് വേണ്ട് ഒരു രക്തസാക്ഷിയെ, ജനം തിരിച്ചറിയമെന്ന് എ.കെ ബാലന്‍

    മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്ത് വരുന്നതിന്റെ കെറുവാണ് സർക്കാരിന്. മുഖം നഷ്ടപ്പെട്ട സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പറയുന്നത് വ്യാജപ്രചരണം മാത്രമാണ്. മന്ത്രി സജി ചെറിയാൻ പറയുന്നത് ബഫർ സോൺ ഇല്ലെന്നും കെ-റെയിൽ എംഡി പറയുന്നത് ഉണ്ടെന്നുമാണ്. സർക്കാർ ജനങ്ങളിൽ നിന്നും പലതും മറച്ചുവെക്കുകയാണ്. ജനതാത്പര്യത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്. ജനങ്ങളോടൊപ്പം പാർട്ടി ഉറച്ച് നിൽക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
    Published by:Arun krishna
    First published: