തിരുവനന്തപുരം: നഗരസഭയിലെ 12 വാർഡുകളിലാണ് ബി ജെ പിയുടെ താമര ചിഹ്നത്തിന് സമാനമായി അപരന്മാർക്ക് റോസപുഷ്പം ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ബാലറ്റിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ പേരിന് തൊട്ടടുത്താണ് റോസപുഷ്പം ചിഹ്നമായുള്ള സ്ഥാനാർത്ഥികളുടെ പേരും ചേർത്തിരിക്കുന്നത്.
ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നാണ് ബി ജെ പിയുടെ ആരോപണം. താമര ചിഹ്നത്തോട് സാമ്യമുള്ള റോസാപുഷ്പം അനുവദിച്ചത് ബി ജെ പി സ്ഥാനാർഥികളുടെ വിജയത്തെ അട്ടിമറിക്കാനാണെന്നാണ് ആരോപണം.
You may also like:കാമുകൻ കാർ തടഞ്ഞു; ഭർത്താവിനെ വിട്ട് മണവാട്ടി ഇറങ്ങിപ്പോയി [NEWS]വാണിംഗ്; ചൈൽഡ് അബ്യൂസ് കണ്ടന്റ്; നഴ്സറിയിൽ പഠിക്കുമ്പോൾ പീഡനം; വിവാഹശേഷവും ട്രോമ മാറാതെ ഉപബോധമനസ് [NEWS] മതംമാറി കെട്ടിയാൽ ഇനി യുപിയിൽ ജാമ്യമില്ലാ കുറ്റം; പത്തുവർഷം തടവ്: നിർബന്ധിത മതപരിവർത്തനം കുറ്റകരം [NEWS]
ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം ശ്രമിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. റോസാപുഷ്പം ചിഹ്നം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ബി ജെ പി മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശുദ്ധ തെമ്മാടിത്തരം ആണെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് വിമർശിച്ചു.
അതേസമയം സ്ഥാനാർത്ഥികളുടെ പേരിൽ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ടെന്ന ആരോപണവും ബി ജെ പി ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, K surendran, K Surendran BJP President, K surendran facebook post