• HOME
 • »
 • NEWS
 • »
 • kerala
 • »
 • Marriage Row | കോടഞ്ചേരി കേസിൽ കേന്ദ്ര അന്വേഷണം പിന്തുണച്ച് കെ സുരേന്ദ്രൻ; ജോയ്സനയുടെ മാതാപിതാക്കളെയും ബിഷപ്പിനെയും കണ്ടു

Marriage Row | കോടഞ്ചേരി കേസിൽ കേന്ദ്ര അന്വേഷണം പിന്തുണച്ച് കെ സുരേന്ദ്രൻ; ജോയ്സനയുടെ മാതാപിതാക്കളെയും ബിഷപ്പിനെയും കണ്ടു

മകളെ കാണാതായതിനെക്കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജോയ്സനയുടെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

 • Share this:
  കോഴിക്കോട്: കോടഞ്ചേരിയിൽ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച (Marriage) സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ജോയ്സനയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. പെൺകുട്ടിയെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണോ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്ര അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യമെങ്കിൽ അതിന് പിന്തുണ നല്‍കും. തെയ്യപ്പാറ സെന്‍റ് തോമസ് പള്ളി വികാരിയുമായും താമരശേരി ബിഷപ്പ് റെമജീയോസ് ഇഞ്ചനാനിയിലുമായും സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.

  മകളെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ജോയ്സനയുടെ പിതാവ് ജോസഫ് ആരോപിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോയ്‍സ്നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ജോസഫ് ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽനിന്ന് പോയി ഷെജിനെ വിവാഹം കഴിച്ചതെന്ന് ജോയ്സന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം താമരശേരി ജില്ലാ കോടതിയിലും നേരിട്ടെത്തി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ജോയ്സനയെ കോടതി ഷെജിനൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.

  എന്നാൽ കോടഞ്ചേരി വിവാഹ വിവാദത്തില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്‍റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷമാണ് ബിഷപ്പ് മാര്‍ റെമജീയോസ് ഇഞ്ചനാനിയില്‍ രൂപതയ്ക്ക് കീഴില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്.

  'നാടുവിട്ട് ഓടിയതിന് കാരണം വർഗീയ സംഘടനകള്‍'; ഷെജിനും ജോയ്സനയും

  കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് നാടുവിട്ട് ഓടേണ്ടി വന്നത് ക്രിസ്ത്യൻ വർഗീയവാദികളെ ഭയന്നെന്ന് ഷെജിൻ. ജീവൻ തന്നെ അപകടത്തിലാണെന്ന് തോന്നും വിധമുള്ള സാഹചര്യം ഉണ്ടാക്കിയത് കാസ അടക്കമുള്ള സംഘടനകളും ക്രിസ്ത്യൻ വർഗീയ വാദികളുമാണ്. ഇത്തരക്കാർക്ക് കൃത്യമായ അജണ്ടയുണ്ട്. തങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ക്രിസ്ത്യൻ വർഗീയ വാദികൾ നാട്ടിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഷെജിൻ ന്യൂസ് 18നോട് പറഞ്ഞു.

  'ലവ് ജിഹാദ് RSS നിർമിച്ചെടുത്ത കള്ളം; സെക്കുലര്‍ കല്യാണം നടത്തിയതിന്‍റെ പേരില്‍ ആരും DYFIയില്‍

  ലവ് ജിഹാദ് മതവിദ്വേഷവും ഇസ്ലാമോഫോബിയയും വളർത്തുന്നതിനായി ആർഎസ്എസ് നിര്‍മിച്ചെടുത്ത കള്ളമാണെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹിം. സെക്കുലർ കല്യാണം നടത്തിയതിന്റെ പേരിൽ ആരും ഡിവൈഎഫ്ഐയിൽ തഴയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്കുലർ വിവാഹം ഒരു കുറ്റകൃത്യമല്ല. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വളരെ കൃത്യമായി നിലപാട് ആവർത്തിച്ചിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതോടു കൂടി വിവാദം അവസാനിക്കേണ്ടതാണ്.
  Published by:Anuraj GR
  First published: