• HOME
 • »
 • NEWS
 • »
 • kerala
 • »
 • കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകുന്നുവെന്ന് ആദ്യം പറഞ്ഞത്  വിഎസ്; പ്രീണനമുണ്ടെന്ന് ആന്റണി; യോഗി പറഞ്ഞാലെന്താ ഇത്ര കഴപ്പ്? കെ.സുരേന്ദ്രൻ

കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകുന്നുവെന്ന് ആദ്യം പറഞ്ഞത്  വിഎസ്; പ്രീണനമുണ്ടെന്ന് ആന്റണി; യോഗി പറഞ്ഞാലെന്താ ഇത്ര കഴപ്പ്? കെ.സുരേന്ദ്രൻ

ബിജെപി നേതാക്കൾ കേരള സർക്കാരിനെതിരെ  എന്തെങ്കിലും പറഞ്ഞാൽ അത് കേരളത്തിനെതിരെ  ആണെന്ന് വരുത്തിത്തീർക്കാൻ നേരത്തെയും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

 • Share this:
  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adithyanath)  തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നടത്തിയ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V D Satheesan) ഉൾപ്പെടെ സംസ്ഥാനത്തെ സിപിഎം-കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇതിനു മറുപടിയുമായി കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കടുത്തഭാഷയിൽ കെ സുരേന്ദ്രൻ (K Surendran) ആഞ്ഞടിച്ചത്. യോഗി ആദിത്യനാഥിനെ പൂർണമായി പിന്തുണച്ചാണ് കെ സുരേന്ദ്രൻ സംസാരിച്ചത്. ഇതിനിടെയാണ് യോഗി പറഞ്ഞാൽ മാത്രം എന്താണ് കഴപ്പ് എന്ന വിവാദ പരാമർശവുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നത്.

  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് കേരള സർക്കാരിനെതിരെ  ആണെന്ന് കെ സുരേന്ദ്രൻ വിശദീകരിക്കുന്നു. ഇത് കേരളത്തിനെതിരെ ആണെന്ന് വരുത്തി തീർക്കാൻ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും കമ്പനിയും ഇതേ നിലപാട് തന്നെ സ്വീകരിക്കുകയാണ്. ബിജെപി നേതാക്കൾ കേരള സർക്കാരിനെതിരെ  എന്തെങ്കിലും പറഞ്ഞാൽ അത് കേരളത്തിനെതിരെ  ആണെന്ന് വരുത്തിത്തീർക്കാൻ നേരത്തെയും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

  Also read- Yogi Adityanath | യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയം: കെ.സുരേന്ദ്രൻ

  ശിവശങ്കർ - സ്വപ്ന സുരേഷ് വിവാദത്തിൽ നിന്ന് മറികടക്കാനാണ്  മുഖ്യമന്ത്രി ഉത്തർപ്രദേശ് വിഷയം ആയുധമാക്കുന്നത് എന്ന കെ സുരേന്ദ്രൻ ആരോപിച്ചു. യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടുന്ന നിരവധി കാര്യങ്ങൾ വസ്തുതയാണ് എന്നും കെ സുരേന്ദ്രൻ പറയുന്നു. ഉത്തർപ്രദേശിലെ ശ്വാസം കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ കഫീൽഖാനെ ന്യായീകരിക്കാൻ ആണ് മുഖ്യമന്ത്രി തയാറായത്. കേരളത്തിൽ നിന്നുള്ള നാല് തീവ്രവാദികളെ ആണ് UP യിൽ പിടിച്ചത്. കേരളം ഇസ്ലാമിക്ക് സ്റ്റേറ്റ് ആകുന്നു എന്ന് വി എസ് ആണ് ആദ്യം പറഞ്ഞത്.  മുൻ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിയും കേരളത്തിൽ ന്യൂനപക്ഷങ്ങൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു.

  Also read- Pinarayi Vijayan| യുപി കേരളമായാൽ ജാതിയുടേയും മതത്തിന്റേയും പേരിൽ ആരും കൊല്ലപ്പെടില്ല; യോഗിക്ക് പിണറായി വിജയന്റെ മറുപടി

  മുഖ്യമന്ത്രി വ്യാപകമായി ഉത്തർപ്രദേശിനെതിരെ വ്യാജ പ്രചരണം നടത്തി. ഗംഗ നദിയിൽ ശവങ്ങൾ ഒഴുകി നടന്നു എന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു യോഗി പറഞ്ഞാൽ മാത്രം എന്താണ് ഇത്ര കഴപ്പ് എന്ന് കെ സുരേന്ദ്രൻ ചോദിച്ചത്.

  പിണറായിയെ പറഞ്ഞാൽ ആദ്യം എണീറ്റ് വരുന്നത് വി ഡി സതീശനും കമ്പനിയും ആണ് എന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
  PPE കിറ്റ് വാങ്ങിയതിൽ വരെ കൊള്ള അടിച്ചവർ ആണ് കേരള സർക്കാർ. കേരളത്തിൽ കോവിഡ് മരണ നിരക്ക് മറച്ചു വെച്ചു. ഉത്തർപ്രദേശിൽ ഒരു സമയത്തും ടി പി ആർ റേറ്റ് 50 ന് മുകളിൽ എത്തിയിട്ടില്ല. കേരളത്തിൽ കോവിഡ് പ്രതിരോധം പൂർണ്ണമായും പരാജയപ്പെട്ടു. വി ഡി സതീശൻ ചെയ്യുന്ന പോലെ പിണറായി വിജയന് പാദ സേവ ചെയ്യാൻ ബിജെപിയെ കിട്ടില്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

  Also read- Yogi Adityanath| 'സൂക്ഷിക്കുക, തെറ്റുപറ്റിയാല്‍ യുപി കേരളമായി മാറും'; വോട്ടെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരോട് യോഗി ആദിത്യനാഥ്

  ഉത്തർപ്രദേശ് സർക്കാർ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്നും കെ സുരേന്ദ്രൻ പറയുന്നു. 76 മെഡിക്കൽ കോളേജുകളാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ പുതുതായി നിർമ്മിച്ചത്. ബലാത്സംഗ കേസിൽ വേഗത്തിൽ നടപടി എടുക്കുന്ന സർക്കാറാണ് ഉത്തർപ്രദേശിൽ ഉണ്ടായിരുന്നത്. കേരളത്തിൽ ഏതു ബലാത്സംഗ കേസിൽ ആണ് ശിക്ഷ വന്നിട്ടുള്ളത് എന്നും സുരേന്ദ്രൻ ചോദിക്കുന്നു.

  ശിവശങ്കരനെ ഭയമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്നും സുരേന്ദ്രൻ പരിഹസിച്ചു. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരിനെയും കെ സുരേന്ദ്രൻ പിന്തുണച്ചു.2018 ൽ MES ഹിജാബ് പാടില്ല എന്ന് സർക്കുലർ ഇറക്കിയിരുന്നു എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
  Published by:Naveen
  First published: