ശശി തരൂരിന്റെ ഭാഷാ വെല്ലുവിളിയിലെ ആദ്യ വാക്കിന് പ്രതികരണ ട്വീറ്റുമായി കെ. സുരേന്ദ്രൻ

K Surendran takes a dig at Shashi Tharoor's first word in language challenge | മാരിറ്റൽ പ്ലൂറലിസം (Marital Pluralism) കൂടിയാണോ തരൂർ ഉദ്ദേശിച്ചതെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. മാരിറ്റൽ പ്ലൂറലിസം കൊണ്ട് ഒന്നിലധികം വിവാഹം അഥവാ പങ്കാളി എന്നായിരിക്കാം ഉദ്ദേശിക്കുന്നത്

news18-malayalam
Updated: August 31, 2019, 8:12 AM IST
ശശി തരൂരിന്റെ ഭാഷാ വെല്ലുവിളിയിലെ ആദ്യ വാക്കിന് പ്രതികരണ ട്വീറ്റുമായി കെ. സുരേന്ദ്രൻ
K Surendran takes a dig at Shashi Tharoor's first word in language challenge | മാരിറ്റൽ പ്ലൂറലിസം (Marital Pluralism) കൂടിയാണോ തരൂർ ഉദ്ദേശിച്ചതെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. മാരിറ്റൽ പ്ലൂറലിസം കൊണ്ട് ഒന്നിലധികം വിവാഹം അഥവാ പങ്കാളി എന്നായിരിക്കാം ഉദ്ദേശിക്കുന്നത്
  • Share this:
ഒരു ദിവസം പുതിയതായി ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയിലെ വാക്ക് പഠിക്കാമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ വെല്ലുവിളി ആദ്യം തന്നെ ഏറ്റെടുത്തവരിൽ ഒരാളാണ് കോൺഗ്രസ് എം.പി. ശശി തരൂർ. തന്റെ വകയായി മലയാളത്തിൽ ബഹുസ്വരത/ ബഹുവചനം എന്ന് അർഥം വരുന്ന ഇംഗ്ലീഷിലെ Pluralism എന്ന വാക്കാണ് തരൂർ പരിചയപ്പെടുത്തിയത്.

എന്നാൽ അധികം വൈകാതെ തന്നെ ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രൻ അതിനു മറുപടി ട്വീറ്റുമായി എത്തി. Pluralism എന്ന വാക്കു കൊണ്ട് മാരിറ്റൽ പ്ലൂറലിസം (Marital Pluralism) കൂടിയാണോ തരൂർ ഉദ്ദേശിച്ചതെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. പ്ലൂറലിസം എന്ന വാക്കിന് ഒന്നിലധികം എന്നർത്ഥം കൂടി ഉണ്ട്. മാരിറ്റൽ പ്ലൂറലിസം കൊണ്ട് ഒന്നിലധികം വിവാഹം അഥവാ പങ്കാളി എന്നായിരിക്കാം ഉദ്ദേശിക്കുന്നത്.
"മനോരമ ന്യൂസ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത് ഒരു ദിവസം ഏതെങ്കിലും ഇന്ത്യൻ ഭാഷയിലെ ഒരു വാക്ക് കൂടി അധികമായി പഠിക്കണം എന്നു പറഞ്ഞുകൊണ്ടാണ്." - ഇങ്ങനെ കുറിച്ചാണ് ശശി തരൂർ ബഹുവചനം എന്ന വാക്ക് പരിചയപ്പെടുത്തിയത്.മോദിസ്തുതി നടത്തിയെന്ന ആരോപണത്തിൽ പാർട്ടിക്ക് വിശദീകരണം നൽകിയതിന്‍റെ തൊട്ടു പിന്നാലെയാണ് മോദിയുടെ ഭാഷാ വെല്ലുവിളിക്ക് പിന്തുണയുമായി തരൂർ എത്തുന്നത്. കെ.പി.സി.സി.ക്കു തരൂർ നൽകിയ വിശദീകരണത്തെ തുടർന്ന് മോദി സ്തുതിയുടെ പേരിൽ തരൂരിനെതിരെ തുടർനടപടികൾ എടുത്തിരുന്നില്ല.

First published: August 31, 2019, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading