തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചകൾക്കിടെ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിടാൻ വിട്ടുപോയ സർക്കാരിനെ ട്രോളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 'ഇന്ന് ആർക്കും കോവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു.....' എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, അനുകൂലമായ കമന്റുകളേക്കാൾ പ്രതികൂലമായ കമന്റുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമർശത്തിന് ലഭിച്ചത്.
എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കാണ് സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തു വിടാറുള്ളത്. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി കണക്കുകൾ പറയുകയാണ് പതിവ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇല്ലെങ്കിൽ ആറുമണിക്ക് വാർത്താക്കുറിപ്പ് പുറത്തിറക്കും. എന്നാൽ, നിയമസഭയിൽ അവിശ്വാസപ്രമേയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പതിവുപോലെ ആറുമണിക്ക് സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വന്നതുമില്ല. ഇതിനു പിന്നാലെ ആയിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] വോളിബോളിലെ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന്റെ മരുമകൾ [NEWS]
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ആയിരുന്നു നിയമസഭയ്ക്ക് മുന്നിൽ ബിജെപി നേതാക്കൾ പ്രതിഷേധിച്ചത്.
സ്വർണക്കടത്തുകാർക്ക് പരവതാനി വിരിക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളതെന്നും കൊള്ളമുതലിന്റെ പങ്ക് എകെജി സെന്ററിലേക്കാണ് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. കള്ളക്കടത്തുകാർക്ക് കുട പിടിക്കുന്ന ജോലിയാണ് മുഖ്യമന്ത്രിക്കും സർക്കാരിനും ഉള്ളത്. മുഖ്യമന്ത്രി സ്വർണക്കടത്തുകാരുടെ ഒത്താശക്കാരനായി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.