നിലയ്ക്കല്‍: ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് നിലയ്ക്കല്‍ എത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തി. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരേന്ദ്രനെ തടയുകയായിരുന്നു.
വാക്കുതര്‍ക്കത്തിനൊടുവില്‍ കെ. സുരേന്ദ്രനെയും ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശനിയാഴ്ച പുലർച്ചെയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തേത്തുടര്‍ന്ന് ശശികലയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പകല്‍ റാന്നി പൊലീസ് സ്റ്റേഷനു മുന്നില്‍ ആയിരങ്ങളാണ് നാമജപ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആര്.ഡി.ഒയ്ക്ക്ു മുന്നില്‍ ഹാജരാക്കിയ ശശികലയെ ജാമ്യത്തില്‍ വിട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.