കോഴിക്കോട്: വിശ്വാസ സംരക്ഷത്തിനായി നടത്തിയ സമരത്തിന്റെ പേരിൽ ചുമത്തപ്പെട്ട മുഴുവൻ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പാർട്ടി നിലപാട് സുരേന്ദ്രൻ വ്യക്തമാക്കിയത്.
ശബരിമല - സി എ എ സമരങ്ങളുടെ പേരിൽ നടന്ന ക്രിമിനൽ കേസുകൾ ഒഴികെ മറ്റ് കേസുകൾ പിൻവലിക്കുമെന്നാണ് സർക്കാർ പ്രഖ്യാച്ചിരിക്കുന്നത്. എന്നാൽ, സർക്കാരിന്റെ ഈ നടപടി ആത്മാർത്ഥ ഇല്ലാത്തതാണ്. ശബരിമലയിൽ 140 ലംഘിച്ചതെല്ലാം ക്രിമിനൽ കേസുകളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആ കേസുകൾ പിൻവലിക്കുമോയെന്ന് സർക്കാർ വ്യക്തമാക്കണം.
ശബരിമല കേസിന്റെ മറവിൽ സി എ എ സമരക്കാരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ഉദ്ദേശം. രാജ്യത്തിന് എതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയ സമരവും ശബരിമല സമരവും എങ്ങനെ ഒരു പോലെയാകും.
വിവാഹദിനത്തിൽ രക്തം ദാനം ചെയ്ത് നവദമ്പതികൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സി എ എ കേസ് പിൻവലിച്ചാൽ ശബരിമലയിലെ സമരത്തിന്റെ പേരിൽ എടുത്ത എല്ലാ കേസുകളും സർക്കാർ പിൻവലിക്കണം. വിശ്വാസികളെ തരം തിരിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. കേസുകൾ പിൻവലിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് മുഖ്യമന്ത്രി പരസ്യമായി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വയനാട് പ്രധാനമന്ത്രിക്ക് മികച്ച നടനുള്ള അവാർഡ് കൊടുക്കേണ്ട ആളാണെന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് സുരേന്ദ്രൻ പറഞ്ഞു. ആദ്യമായിട്ടാണ് അദ്ദേഹം കടൽ കാണുന്നതെന്നും പരിഹസിച്ചു.
You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS]
ശബരിമല യുവതീപ്രവേശന വിഷയത്തിലും പൗരത്വ ബില്ലിന് എതിരെയുള്ള പ്രതിഷേധത്തിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ ആണ് പിൻവലിക്കുന്നത്. വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 90 ശതമാനവും ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പല കേസുകളിലെയും പ്രതികൾ ജാമ്യം നേടിയിട്ടുണ്ട്. അതേസമയം, പൊലീസുകാരെ അക്രമിക്കുക, സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകൾ നശിപ്പിക്കുക അടക്കമുള്ള ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ സാധ്യതയില്ല.
'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസും ആവശ്യപ്പെട്ടിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ വിശ്വാസികൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ടെന്നും കേസുകൾ കാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എൻ എസ് എസ് ചൂണ്ടിക്കാട്ടിയിരുന്നു. സി എ എ കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, Chief Minister Pinarayi Vijayan, Cm pinarayi vijayan, K surendran, Sabarimala