ഇന്റർഫേസ് /വാർത്ത /Kerala / Sree Narayana Guru | ശ്രീനാരായണ ഗുരുദേവജയന്തി ദിനത്തിൽ കരിദിനത്തിൽ നിന്ന് സി.പി.എം പിന്മാറണമെന്ന് കെ.സുരേന്ദ്രൻ

Sree Narayana Guru | ശ്രീനാരായണ ഗുരുദേവജയന്തി ദിനത്തിൽ കരിദിനത്തിൽ നിന്ന് സി.പി.എം പിന്മാറണമെന്ന് കെ.സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ബുധനാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീനാരായണീയർ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിന്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

You may also like:വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ [NEWS]രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലാവാസ [NEWS] ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മുൻപ് ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണ്? സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണീയ സമൂഹം ഒത്തുച്ചേരുന്ന ദിവസം കരിദിനം വരുന്നത് ആശങ്കാജനകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ബുധനാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. വെഞ്ഞാറമ്മൂട്ടിൽ ഹഖ് മുഹമ്മദും മിഥിലജും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സി പി എം ആരോപിച്ചിരുന്നു.

First published:

Tags: BJP president K Surendran, K surendran, K Surendran BJP President, Murder, Venjarammood