• HOME
  • »
  • NEWS
  • »
  • kerala
  • »
  • K SURENDRAN WANTS MALABAR DEVASWOM BILL TO BE PASSED SS TV

മലബാര്‍ ദേവസ്വം ബില്‍ പാസാക്കണമെന്ന് കെ സുരേന്ദ്രന്‍; പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറി ബിജെപി

ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോര്‍ഡില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ നിരന്തരം സമരങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ബിജെപി

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Last Updated :
  • Share this:
    കോഴിക്കോട്: മലബാര്‍ ദേവസ്വം ബില്‍ പാസാക്കുന്ന വിഷയത്തില്‍ പ്രഖ്യാപിത നിലപാടില്‍ മാറി ബിജെപി. ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോര്‍ഡില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ നിരന്തരം സമരങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ബിജെപി. ദവസ്വം ബില്‍ പാസാക്കി ജീവനക്കാര്‍ക്ക് ഏകീകൃത ശമ്പള സംവിധാനം വേണമെന്നാണിപ്പോള്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലബാര്‍ ദേവസ്വം ബില്‍ നിയമസഭയില്‍ പാസാക്കുന്നതിനെതിരെ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. പാരമ്പര്യട്രസ്റ്റികളുടെ അധികാരം ഇല്ലാതാകുന്ന മലബാര്‍ ദേവസ്വം ബില്‍ പാസാക്കണമെന്നാണ് ബിജെപി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

    മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ഏകീകൃത ശമ്പള സംവിധാനം വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. ദേവസ്വം ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ആസ്ഥാനത്ത് ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ സുരേന്ദ്രനെത്തി. ജീവനക്കാര്‍ക്ക് ഏകീകൃത ശമ്പളസംവിധാനം ഏര്‍പ്പെടുത്തണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

    Also Read കാസർഗോഡ് DYFI പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

    കൊച്ചി, തിരുവിതാംകൂര്‍ മാതൃകയില്‍ മലബാര്‍ ദേവസ്വം നിയമവും ഏകീകരിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ ദേവസ്വം ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെടുന്നത്. ബില്‍ പാസായാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര സ്വത്തുക്കള്‍ ട്രസ്റ്റിമാരില്‍ നിന്ന് മാറും. ക്ഷേത്രങ്ങളുടെ വരുമാനമനുസരിച്ച് ഗ്രേഡ് നോക്കാതെ വേതനം ലഭ്യമാക്കാനാകും.

    ഹിന്ദു റിലീജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമ വ്യവസ്ഥകളില്‍ നിനിന്ന് ദേവസ്വം ബോര്‍ഡ് മുക്തമാവുകയും ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതിനെതിരെയും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ ബിജെപിയാണിപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. 2006ല്‍ വിഎസ് സര്‍ക്കാറിന്റെ കാലത്താണ് മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. അന്ന് സര്‍ക്കാറിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് ബിജെപിയായിരുന്നു. ദേവസ്വം ബില്‍ പാസാക്കി ജീവനക്കാര്‍ക്ക് ഏകീകൃത വേതനവ്യവസ്ഥ നടപ്പാക്കണമെന്ന ബിജെപി നിലപാട് സ്വാഗതാര്‍ഹമാണെന്ന് ടെബിള്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ് ശ്രീനിവാസന്‍ കണ്ണൂര്‍ പറഞ്ഞു.
    Published by:user_49
    First published:
    )}