സിഎജി റിപ്പോർട്ട്: സംസ്ഥാന സർക്കാരിന് താക്കീതുമായി കെ സുരേന്ദ്രൻ

പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണെന്നും സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: February 17, 2020, 9:05 AM IST
സിഎജി റിപ്പോർട്ട്: സംസ്ഥാന സർക്കാരിന് താക്കീതുമായി കെ സുരേന്ദ്രൻ
k surendran
  • Share this:
തിരുവനന്തപുരം: സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് താക്കീതുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളിടത്തോളം അഴിമതി മൂടിവെക്കാനാവില്ല. പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണെന്നും കോഴിക്കോട്ടെ സ്വീകരണ യോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെയുള്ള സമരപ്രഖ്യാപനമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്വീകരണ യോഗത്തിലെ കെ സുരേന്ദ്രന്റെ പ്രസംഗം. സിഎ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ രാജ്യരക്ഷയെ ബാധിക്കുന്നതാണ്. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നൂറുകണക്കിന് കോടി രൂപ ഒരു ഓഡിറ്റും ഇല്ലാതെ ചെലവഴിച്ചെന്നും മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. മോദിയും അമിത് ഷായുംകേന്ദ്രം ഭരിക്കുമ്പോൾ അഴിമതി മൂടിവെക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

Also read: 'സുരേന്ദ്രന്‍റെ അനുമതി വാങ്ങി സമരം ചെയ്യേണ്ട ഗതികേട് യൂത്ത് ലീഗിനില്ല': പി.കെ. ഫിറോസ്​

സി എ എ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. കോഴിക്കോട് കടപ്പുറത്ത് ഷഹീൻ ബാഗ് സ്‌ക്വയർ എന്ന പേരിൽ സമരം നടത്തുന്നത് തീവ്രവാദികളാണ് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോർപ്പറേഷൻ അനുമതി നൽകാത്ത സമരപ്പന്തലിൽ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇനിയുള്ള സ്വീകരണങ്ങൾ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷമായിരിക്കണമെന്നും കെ  സുരേന്ദ്രൻ പ്രവർത്തകരോട് പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍