വിദേശ ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാര്‍ഹം: കെ.സുരേന്ദ്രന്‍

തിരികെ എത്തുന്ന പ്രവാസികളുടെ മുന്നോട്ടുള്ള ജീവിതത്തിന് സൗകര്യങ്ങളും സഹായങ്ങളും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

News18 Malayalam | news18
Updated: May 4, 2020, 9:10 PM IST
വിദേശ ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ  തീരുമാനം സ്വാഗതാര്‍ഹം: കെ.സുരേന്ദ്രന്‍
കെ സുരേന്ദ്രൻ
  • News18
  • Last Updated: May 4, 2020, 9:10 PM IST
  • Share this:
തിരുവനന്തപുരം: വിദേശത്തുള്ള ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ തിരികെ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം
സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യഥാസമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ
പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ
ഒരുക്കാനുള്ള സാവകാശം കേന്ദ്രസര്‍ക്കാര്‍ നല്‍കി. കേരളവും മറ്റു സംസ്ഥാനങ്ങളും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നാണ് കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.

You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ രാഷ്ട്രീയ
ലക്ഷ്യത്തോടെ നടത്തിയ പ്രചരണങ്ങളെല്ലാം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രവാസികളെ തിരികെ
എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നായിരുന്നു പ്രചാരണം.

തെറ്റായ പ്രചരണം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ഇറങ്ങിയവരുടെ തനിനിറമാണിപ്പോള്‍ പ്രവാസികളും
കേരളീയരും മനസ്സിലാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരികെ എത്തുന്ന പ്രവാസികളുടെ മുന്നോട്ടുള്ള ജീവിതത്തിന് സൗകര്യങ്ങളും സഹായങ്ങളും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

First published: May 4, 2020, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading