• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരാതി മൂടിവച്ചത് ഭർത്താവിന്റെ ഗ്രൂപ്പുകാരെ സംരക്ഷിക്കാൻ; ബൃന്ദ കാരാട്ടിനെതിരെ കെ. സുരേന്ദ്രൻ

News18 Malayalam
Updated: September 7, 2018, 3:37 PM IST
പരാതി മൂടിവച്ചത് ഭർത്താവിന്റെ ഗ്രൂപ്പുകാരെ സംരക്ഷിക്കാൻ; ബൃന്ദ കാരാട്ടിനെതിരെ കെ. സുരേന്ദ്രൻ
News18 Malayalam
Updated: September 7, 2018, 3:37 PM IST
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്.

സ്വന്തം ഭർത്താവിന്റെ ഗ്രൂപ്പുകാരായ കേരളത്തിലെ സി.പി.എം നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാനാണ് പി.കെ ശശിക്കെതിരായ പരാതി ബൃന്ദാ കാരാട്ട് മൂടിവച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു. രാജ്യം മുഴുവൻ നടന്ന് മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന താങ്കൾ ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോൾ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കൾ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? എന്തുകൊണ്ട് ആ പരാതിയിൽ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാർട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കൾക്കുണ്ടായില്ലല്ലോ. പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിച്ചില്ലായിരുന്നെങ്കിൽ ഈ വാർത്ത പോലും പുറംലോകം അറിയുമായിരുന്നോ? സ്വന്തം ഭർത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ് താങ്കൾ ഈ പരാതി മൂടിവെച്ചത്. രാജ്യം മുഴുവൻ നടന്ന് മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന താങ്കൾ ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നു.

 
First published: September 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...