ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് (Ksrtc Swift) ബസ് വീണ്ടും അപകടത്തിൽപ്പെട്ടു (Accident). സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ താമരശേരി ചുരത്തിലെ ആറാം വളവിൽ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.
Ksrtc സ്വിഫ്റ്റിന്‍റെ ആദ്യ സര്‍വീസ് തന്നെ അപകടത്തില്‍പ്പെട്ടത് മുതല്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലായി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുികള്‍ വന്നിരുന്നു. ഏപ്രില്‍ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ സര്‍വീസ് തിരുവനന്തപുരം തമ്പാനൂര്‍ നിന്ന് യാത്രയാരംഭിച്ച് കല്ലമ്പലത്ത് എത്തിയപ്പോഴാണ് ആദ്യം അപകടം ഉണ്ടായത്. എതിരെ വന്ന ലോറിയുടെ സൈഡില്‍ ഇടിച്ച് ബസിന്‍റെ 35000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിരുന്നു.
Also Read- K Swift വീണ്ടും ഇടിച്ചു; അപകടത്തിൽ ഗ്ലാസും റിയർവ്യൂ മിററും പൊട്ടികോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് രണ്ടാമത് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയില്ല.
ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വെച്ച് കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു.കോട്ടയ്ക്കലിന് സമീപം തടി കയറ്റി പോവുകയായിരുന്ന ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ലോറിയിൽ തട്ടി ബസിന്റെ ഇടതുവശത്തെ റിയർവ്യൂ മിറർ ഒടിയുകയും മുൻവശത്തെ ഗ്ലാസിന്റെ ഇടത് ഭാഗ൦ പൊട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ (ഏപ്രില്‍ 14 )കുന്നംകുളത്ത് പിക്കപ്പ് വാനും കെ സ്വിഫറ്റ് ബസും ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവവും ഉണ്ടായി. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ താമരശേരി ചുരത്തിലെ ആറാം വളവിൽ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.
അതേസമയം അപകട വാര്‍ത്തകള്‍ വ്യാപകമായി നല്‍കുന്നതിനെതിരെ മാധ്യമസ്ഥാപനങ്ങൾക്കും ചില മാധ്യമപ്രവർത്തകർക്കുമെതിരേ വൻ തോതിൽ പ്രതിഷേധമാണ് ഉയരുന്നത്. സ്വകാര്യ ബസ് ലോബിയുടെ സ്വാധീനത്തിലാണ് ഇത്തരം വാർത്തകൾ നൽകുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതർ ആരോപിച്ചിരുന്നു.
സ്വകാര്യ ബസുകള്‍ കൈയ്യടക്കിയിരുന്ന റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ സ്വിഫ്റ്റ് സര്‍വീസ് നടത്തുന്നതാണ് സംരംഭത്തിനെതിരെ സംഘടിതമായ ആക്രമണം ഉണ്ടാകാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി പ്രതികരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കുന്നംകുളത്ത് പിക്കപ്പ് വാനും കെ സ്വിഫറ്റ് ബസും ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ സ്വിഫ്റ്റ് ഡ്രൈവര്‍ വിനോദ്, പിക്കപ്പ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.Also Read-
കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് KSRTC സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻ കേസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വാദിക്കുന്നു.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് തമിഴ്നാട് സ്വദേശി പരസ്വാമിയെ ഇടിച്ചിട്ടത്. കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30 തിനാണ് അപകടമുണ്ടായത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരസ്വാമിയെ, അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചത്.
Also Read-
കെ സ്വിഫ്റ്റ് ബസ് അപകടം; സംഭവത്തില്‍ ദുരൂഹതയെന്ന് KSRTC, ഡിജിപിക്ക് പരാതി നല്‍കിപിന്നീട് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാൻ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തിൽ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിൻറെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവർ വിശദീകരിക്കുന്നു.
Also Read-
കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയില്‍ അപകടം; 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പരസ്വാമിയെ ആദ്യം ഇടിച്ച പിക്കപ്പ് വാൻ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ നൽകിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
പോലീസെത്തിയാണ് പരസ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടവിവരമറിഞ്ഞ് അൽപസമയത്തിനകം പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.