നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കമ്യൂണിസം ദുർബലമായ പ്രത്യയശാസ്ത്രം' സംഘപരിവാർ വേദിയിൽ കെ.വേണു

  'കമ്യൂണിസം ദുർബലമായ പ്രത്യയശാസ്ത്രം' സംഘപരിവാർ വേദിയിൽ കെ.വേണു

  'കമ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലായിരുന്നു വേണുവിന്റെ പ്രഭാഷണം

  k venu

  k venu

  • Share this:
   കൊച്ചി: ആര്‍എസ്എസ് വേദിയില്‍ പ്രഭാഷകരായി പങ്കെടുത്ത് മുന്‍ നക്‌സലൈറ്റ് നേതാവ് കെ വേണു. സിപിഐഎം വിമതന്‍ എന്‍ എം പിയേഴ്‌സണും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സംഘ്പരിവാര്‍ സംഘടനയായ തപസ്യയുടെ സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരും സംസാരിച്ചത്.

   'കമ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലായിരുന്നു വേണുവിന്റെ പ്രഭാഷണം. ജനാധിപത്യത്തെ എതിര്‍ക്കുന്ന ദുര്‍ബലമായ പ്രത്യയശാസത്രം മാത്രമാണ് ഇന്ന് കമ്യൂണിസം. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യം ഫാസിസം തന്നെയായിരുന്നു. എന്നാലത് അസ്തമിച്ചുകഴിഞ്ഞു. കമ്മ്യൂണിസത്തെ ഇന്ന് ആരും ഗൗരവമായി കാണുന്നില്ലെന്നും വേണു പറഞ്ഞു.

   കമ്മ്യൂണിസം ഇന്ന് സിദ്ധാന്തത്തിലോ പ്രയോഗത്തിലോ ഭീഷണിയില്ല. മാർക്സ് ചരിത്ര പഠനം ശരിയായി നടത്തിയിട്ടില്ല. വർഗ സമരമാണ് മനുഷ്യ വളർച്ചയുടെ ഗതി നിർണയിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ പരിമിതവും ഏകപക്ഷീയവുമായ ആ നിഗമനം തെറ്റായിരുന്നുവെന്നും വേണു പറഞ്ഞു. മനുഷ്യരാശിയെ അടയാളപ്പെടുത്തുന്നതില്‍ കമ്മ്യൂണിസം പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തിയ ആഷാ മേനോന്‍ കെ വേണുവിന്റെ അഭിപ്രായത്തോട് യോജിച്ചു. കമ്മ്യൂണിസത്തിന്റെ അപ്രസക്തിക്ക് കാരണം അതാണ്. മനുഷ്യരെ ഒരു കള്ളിയില്‍ ഒതുക്കാനാണ് കമ്മ്യൂണിസം ശ്രമിച്ചതെന്നും ആഷാ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

   Also read: ദുബായില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടി മുഖ്യമന്ത്രി പിണറായി

   കേരളത്തിന്റെ ഇടതുബോധം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒന്നല്ല എന്നായിരുന്നു എന്‍ എം പിയേഴ്‌സണിന്റെ പ്രതികരണം. കമ്യൂണിസം പൂർണ പരാജയമാണെന്നത് നൂറു ശതമാനം ശരിയല്ലെങ്കിലും സാമ്പത്തിക അധികാര കേന്ദ്രീകരണത്തിലൂടെ കമ്യൂണിസം സ്വേച്ഛാധിപത്യത്തിലേക്കും ഫാസിസിത്തിലേക്കും എത്തുന്നുവെന്നും പിയേഴ്സൺ പറഞ്ഞു. ചൂഷണത്തിനും അസമത്വത്തിനുമെതിരെ നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ കമ്മ്യൂണിസത്തിന് ഇന്നും സാധ്യതയുണ്ടെന്നും കമ്യൂണിസം കത്തിച്ചുകളഞ്ഞാൽ മുതലാളിത്തമല്ലാതെ എന്താണ് പകരമെന്നും പിയേഴ്‌സണ്‍ ചോദിച്ചു. കമ്യൂണിസം ഉപരിപ്ലവമായ ആശയമായതിനാൽ പരീക്ഷിക്കപ്പെട്ടതൊക്കെ പരാജയമായെന്ന് ഡോ ജെ പ്രമീള ദേവി പറഞ്ഞു.

   മാർക്സ് ഇന്ന് വിഭാവനം ചെയ്യുന്ന മാർക്സിസ്റ്റ് അല്ലായിരുന്നുവെന്നും കമ്യൂണിസത്തിന്റെ കത്തോലിക്ക സഭയുടെ സമാനമായ ഘടനയാണ് അതിനെ തകർത്തതെന്നും എം.വി ബെന്നി പറഞ്ഞു. മാർക്സിനെ ലെനിൻ തിരുത്തി, പിന്നാലെ സ്റ്റാലിനും മാറ്റി. അതോടെ വ്യാജ കമ്യൂണിസമാണ് നടപ്പായതെന്നും ബെന്നി പറഞ്ഞു.

   മാർക്സിന് ചിലർ നൽകിയ പ്രവാചക പരിവേഷമാണ് മാർക്സും മാർക്സിസവും ഇന്നും ചർച്ച ചെയ്യപ്പെടാൻ കാരണമെന്ന് മുരളി പാറപ്പുറം പറഞ്ഞു. മാർക്സിസത്തിൽ നിന്ന് സ്വീകരിക്കാവുന്നത് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ മാത്രമാണെന്നും മുരളി പറഞ്ഞു.

   First published:
   )}