കേരളാകൗമുദി അസോസിയേറ്റ് എഡിറ്ററും സൈദ്ധാന്തികനുമായിരുന്ന കെ വിജയരാഘവന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മാധ്യമപുരസ്കാരം 24 ന്യൂസ് ചാനൽ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്ക്. മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കൊപ്പം ടെലിവിഷൻ മാധ്യമപ്രവർത്തനത്തെ ആധുനികവത്കരിക്കുന്നതിൽ വഹിച്ച പങ്കിനാണ് പുരസ്കാരമെന്ന് സ്മാരക സമിതി പ്രസിഡന്റ് കെ.ജി പരമേശ്വരൻനായർ, സെക്രട്ടറി വി.എസ് രാജേഷ് എന്നിവർ അറിയിച്ചു.
റേഡിയോ ബ്രോഡ്കാസ്റ്ററായി ആരംഭിച്ച ആർ ശ്രീകണ്ഠൻ നായർ 18 വർഷം ആകാശവാണിയിൽ പ്രവർത്തിച്ചു. പതിനയ്യായിരത്തി ഒന്നു രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Award winner, Journalist award