ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം നടവരുമാനം കുറച്ചു: മന്ത്രി
ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം നടവരുമാനം കുറച്ചു: മന്ത്രി
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Last Updated :
Share this:
തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങള്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കാണിക്ക ഇടരുതെന്ന ആഹ്വാനം നടവരുമാനം കുറയ്ക്കാനിടയാക്കിയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തു. ശബരിമലയിലെ പണം സര്‍ക്കാരും സി.പി.എമ്മും എടുക്കുന്നെന്ന തരത്തിലായിരുന്നു അവരുടെ പ്രചാരണം. ഇത് വരുമാനം കുറയാനിടയാക്കിനെന്നും മന്ത്രി പറഞ്ഞു.
മകര വിളക്കിന് ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്ത്തിയായിട്ടുണട്്. എത്ര ഭക്തരെത്തിയാലും ജ്യോതിദര്ശനത്തിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.