നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശബരിമല: കൂടുതൽ സ്ത്രീകൾ കയറിയെന്ന റിപ്പോർട്ട് സ്ഥരീകരിച്ച് മന്ത്രി കടകംപള്ളി

    ശബരിമല: കൂടുതൽ സ്ത്രീകൾ കയറിയെന്ന റിപ്പോർട്ട് സ്ഥരീകരിച്ച് മന്ത്രി കടകംപള്ളി

    ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

    ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

    • Last Updated :
    • Share this:
      തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീകൾ കയറുന്നതിൽ യഥാർത്ഥഭക്തർക്ക് പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു. ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരുടെ നടപടിയെ കടന്നാക്രമിച്ച് മന്ത്രിമാരായ ജി സുധാകരുനും എകെ ബാലനും രംഗത്തെത്തി.

      ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയ വാർത്ത സ്ഥിരീകരിക്കുന്നതായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇന്നത്തെ പ്രതികരണം. ശബരിമലയിൽ യുവതീപ്രവേശനത്തിൽ യഥാർ‌ത്ഥഭക്തർക്ക് പ്രശ്നമില്ലെന്നും ആർഎസ്എസാണ് കലാപമഴിച്ചുവിടുന്നതെന്നും മന്ത്രി പറഞ്ഞു.

      ആക്രമണങ്ങളുടെ ഉത്തരവാദിത്വം സംഘപരിവാറിനെന്ന് മുഖ്യമന്ത്രി

      സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് കെ സുധാകരൻ ഉന്നയിച്ചത്. തന്ത്രി ബ്രാഹ്മണരാക്ഷസനാണെന്ന് സുധാകരൻ‌ തുറന്നടിച്ചു.
      തന്ത്രിയുടെ നടപടി ഭരണഘടനാലംഘനമാണെന്നായിരുന്നു മന്ത്രി എ.കെ.ബാലന്റെ ആരോപണം.
      First published:
      )}