'നവോഥാനത്തെ പിന്തുണയ്ക്കുന്ന സർക്കാർ ജീവനക്കാർക്ക് മതിലിൽ പങ്കെടുക്കാം'
'നവോഥാനത്തെ പിന്തുണയ്ക്കുന്ന സർക്കാർ ജീവനക്കാർക്ക് മതിലിൽ പങ്കെടുക്കാം'
കടകംപള്ളി സുരേന്ദ്രൻ
Last Updated :
Share this:
കണ്ണൂർ: വനിതാ മതിലിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. നവോത്ഥാനത്തെ പിന്തുണയ്ക്കുന്ന സർക്കാർ ജീവനക്കാര്‍ക്കും മറ്റും അവരുടെ നിലപാട് ഉപയോഗിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. അവർക്കും മതിലിൽ പങ്കെടുക്കാം. അതിനെയാണ് സര്‍ക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്ന് വ്യാഖ്യാനിക്കുന്നത്. നിർബന്ധിത പിരിവ് പാടില്ലെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുശേരിയില്‍ പെന്ഷന് വിതരണം ഏല്പിച്ചിരുന്ന സംഘം കാലതാമസം വരുത്തിയത് കൊണ്ട് മറ്റൊരു സംഘത്തെ ഏല്പിച്ചത്. പുറത്തായവരുടെ രാഷ്ട്രീയമാണ് വാർത്തയ്ക്ക് പിന്നില്‍. വനിത മതിലില്‍ പങ്കെടുക്കാനുളള ബിഡിജെഎസിന്റെ നിലപാട് സ്വാഗതാർഹമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ നയം സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. എന്നാൽ, ശബരമിലയിലെ ശാന്തിയും സമാധാനവും ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി പൊലീസ് സ്വീകരിക്കുന്ന നിലപാടിന് സർക്കാർ അടിവരയിടുന്നു എന്നേ ഉളളൂ- കടകംപള്ളി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.