നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രസ്താവന വളച്ചൊടിച്ചത്'; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ കടകംപള്ളി

  'പ്രസ്താവന വളച്ചൊടിച്ചത്'; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ കടകംപള്ളി

  കടകംപള്ളി സുരേന്ദ്രൻ

  കടകംപള്ളി സുരേന്ദ്രൻ

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ തന്റെ നിലപാട് തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് കടകംപള്ളി പറഞ്ഞു. സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നതിനുളള ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.

   ശബരിമലയിലേക്ക് വരരുത് എന്നുപറയാന്‍ ഒരു മന്ത്രിക്കും സാധിക്കില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകള്‍ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നടത്തിയ പരസ്യപ്രസ്താവനകളേയും മുഖ്യമന്ത്രി തള്ളിയിരുന്നു.

   Also Read: ദേവസ്വം മന്ത്രിയെയും ബോര്‍ഡ് പ്രസിഡന്‍റിനെയും തള്ളി മുഖ്യമന്ത്രി

   സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

   Dont Miss: എൻഎസ്എസിന് ഇരട്ടത്താപ്പ്; വനിതാ മതിൽ വൻമതിലാകുമെന്ന് മുഖ്യമന്ത്രി

   മന്ത്രി പറഞ്ഞത് പരിശോധിക്കുമെന്നും കാര്യങ്ങള്‍ ചോദിച്ചറിയുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

   First published:
   )}