ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി

news18india
Updated: November 22, 2018, 1:45 PM IST
ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി
കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം:ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭക്തര്‍ക്ക് നിലവിൽ സുഗമമായി ദർശനം നടത്താൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിരോധനാജ്ഞ തുടരേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമലയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

ഭക്തരെ തടയുന്ന നിരോധനാജ്ഞയൊന്നും അവിടെ നിലവിലില്ല. സാമൂഹ്യവിരുദ്ധർ വന്ന് പ്രശ്നമുണ്ടാക്കുന്നത് തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നിയമ നടപടി മാത്രമെ അവിടെയുള്ളുവെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകള്‍ പൂട്ടുന്നു

സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

First published: November 22, 2018, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading