തിരുവനന്തപുരം : വനിതാ മതിൽ തകർക്കാൻ ബിജെപിയും കോൺഗ്രസും സംഘടിത ശ്രമം നടത്തുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്തേക്കാൾ വലിയ പ്രചരണമാണ് വീടുകളിൽ കയറിയിറങ്ങി ഇവർ നടത്തുന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ല..
വനിതാ മതിൽ ആർക്കും തകർക്കാനാവില്ലെന്നും അത് വൻവിജയമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
നവോത്ഥാന സന്ദേശം ഉയർത്തി സർക്കാരും ഇടതുമുന്നണിയും വിവിധ സംഘടനകളും സംഘടിപ്പിക്കുന്ന വനിതാ മതിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിലുള്ള മതിലിലിൽ അരക്കോടി വനിതകൾ അണിചേരുമെന്നാണ് സംഘാടകർ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.