• HOME
  • »
  • NEWS
  • »
  • kerala
  • »
  • "വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ല"

"വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ല"

കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ ഭരണഘടനപരമായ ബാധ്യത സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നം സര്‍ക്കാരിന് മുന്നില്‍ ഇല്ല. ദര്‍ശനത്തിനായി മനീതി സംഘടന മുഖ്യമന്ത്രിയെ സമീപിച്ചോ എന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.

    അതേസമയം വനിതാ മതിലിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും കെ.സി.ബി.സിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വനിതാ മതിലിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല ഇന്നും രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായി മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    Also Read മതിലുണ്ടാക്കുന്നത് കേരളത്തെ ഇരുണ്ട കാലത്തിലേക്ക് നയിക്കാൻ; ചെന്നിത്തല

    വനിതാമതിലെന്ന വര്‍ഗീയമതില്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്. ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞിട്ട് വ്യാപകമായി ഭീഷണിപ്പെടുത്തുകയാണ്. പ്രളയ ദുരിതാശ്വാസസഹായം കിട്ടണമെങ്കില്‍ മതിലില്‍ പങ്കെടുക്കേണ്ട സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

    First published: