തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ വിമർശനത്തിനിടെ കുമ്മനടി എന്ന പ്രയോഗം നടത്തിയതിൽ മാപ്പ് ചോദിച്ച് കടകംപള്ളി. പ്രയോഗം കുമ്മനത്തിന് വിഷമമായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു. കുമ്മനം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
also read:MBBSപരീക്ഷയ്ക്ക് കൂട്ടകോപ്പിയടി; പരീക്ഷാഹാളിൽ വാച്ചും കുപ്പിവെള്ളവും നിരോധിച്ച് ആരോഗ്യ സർവകലാശാല
കുമ്മനം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കോടതിയും ജനങ്ങളും തള്ളിക്കളഞ്ഞതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു. വികെ പ്രശാന്ത് ജനങ്ങളുടെ സ്ഥാനാർത്ഥിയാണെന്നും കടകംപള്ളി പറഞ്ഞു .
തങ്ങളെ ആക്ഷേപിക്കാൻ നടക്കുന്നതിനെക്കാൾ ബിജെപിക്ക് വോട്ടുപിടിക്കുന്നതാണ് കുമ്മനത്തിന് നല്ലതെന്ന് കടകംപള്ളിപറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും കടകംപള്ളി.
കടകംപള്ളിയുടെ വിമർശങ്ങൾക്കെതിരെ കുമ്മനം കഴിഞ്ഞദിവസം ഫേസ്ബുക്കിൽ മറുപടിനൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook post, Kadakampalli surendran, Kummanam Rajasekharan