കെപി ശശികല നാട്ടിലാകെ വര്‍ഗീയ വിഷം ചീറ്റുന്നയാളെന്ന് കടകംപള്ളി

News18 Malayalam
Updated: November 17, 2018, 12:59 PM IST
കെപി ശശികല നാട്ടിലാകെ വര്‍ഗീയ വിഷം ചീറ്റുന്നയാളെന്ന് കടകംപള്ളി
കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: രാഷ്ട്രീയ അജന്‍ഡയ്ക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും അല്ലായെന്ന് ഇന്നത്തെ ഹര്‍ത്താലിലൂടെ തെളിയിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണ ഏതൊരു രാഷ്ട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും പത്തനംതിട്ടയെ ഒഴിവാക്കാറുണ്ടെന്നും ആ പരിഗണന പോലും നല്‍കാതെ ഭക്തരോടുള്ള വെല്ലുവിളിയാണ് ഈ ഹര്‍ത്താലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ശബരിമല സീസണ്‍ ആരംഭിച്ച് കഴിഞ്ഞാല്‍ പത്തനംത്തിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ഹിന്ദു ഐക്യവേദിയും ബിജെപിയും നേതൃത്വം നല്‍കുന്ന ഹര്‍ത്താലിന് സാധാരാണ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന ഇളവ് പോലും നല്‍കിയിട്ടില്ല.' കടകംപള്ളി പറഞ്ഞു.

അപ്രതീക്ഷിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു; അയ്യപ്പഭക്തരുടെ യാത്രയും അനിശ്ചിതത്വത്തിൽ

'ഇന്നത്തെ ഹര്‍ത്താല്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രീയ അജന്‍ഡയ്ക്ക് മുന്നില്‍ വിശ്വാസം പ്രശ്‌നമല്ലെന്ന് ബിജെപി തെളിയിച്ചു. ശബരിമലയില്‍ ക്യാംപ് ചെയ്ത് ചോരക്കളമാക്കി മാറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ്' മന്ത്രി പറഞ്ഞു.

തുലാം ഒന്നിനും സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. 'അന്ന് തുലാമാസ പൂജകള്‍ ആരംഭിക്കുന്ന ദിവസമായിരുന്നു. കൂടാതെ അന്ന് മഹാനവമി ദിവസം കൂടിയായിരുന്നു. ജനങ്ങളെയും ഭക്തരെയും ഒരു പോലെ വഞ്ചിക്കുന്ന കൂട്ടരായി ആര്‍എസ്എസും ബിജെപിയും മാറി' മന്ത്രി കുറ്റപ്പെടുത്തി. ഹര്‍ത്താലിലൂടെ വെള്ളം പോലും കിട്ടാന്‍ ഇല്ലാതെ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണെന്നും അയ്യപ്പ ഭക്തരെയും തടയുകയാണെന്നും മന്ത്രി പറഞ്ഞു.

'രാഹുല്‍ വേണ്ട'; വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനെ വിലവെക്കാതെ പ്രതിഷേധക്കാര്‍


ശശികല ടീച്ചര്‍ നാട്ടിലമ്പൊടും നടന്ന വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണൈന്നും മന്ത്രി പറഞ്ഞു. സംസ്‌കാര ശൂന്യമായ രീതിയിലുള്ള വാക്കുകളാണ് അവരില്‍ നിന്ന് പലപ്പോഴും ഉണ്ടാകുന്നതെന്ന് പറഞ്ഞ മന്ത്രി പൊലീസ് ശശികലയെ മരക്കൂട്ടത്ത് നിന്ന് മാറ്റിയത് നിയമപ്രകാരമെന്നും കൂട്ടിച്ചേര്‍ത്തു.

First published: November 17, 2018, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading