• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന; ലൈംഗികാരോപണം ഗൂഢാലോചനയുടെ ഭാഗം'; കടകംപള്ളി സുരേന്ദ്രൻ

'കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന; ലൈംഗികാരോപണം ഗൂഢാലോചനയുടെ ഭാഗം'; കടകംപള്ളി സുരേന്ദ്രൻ

മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ

  • Share this:
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണം നിഷേധിച്ച് കടകംപള്ളി സുരേന്ദ്രന്‍. പാര്‍ട്ടിയോട് ആലോചിച്ച് സ്വപ്നയ്ക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.  മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം എന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. ബിജെപിയുടെ പാളയത്തിലാണ് സ്വപ്ന' കടകംപള്ളി പറഞ്ഞു.

Also Read-'ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണൻ‌റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വപ്ന സുരേഷ്

പ്രവാസികളുടെ പരിപാടിയുമായി ബന്ധപ്പെട്ട പാർട്ടി ചടങ്ങിൽ പങ്കെടുത്തിന് ശേഷം മുമ്പ് ജനപ്രതിനിധികൾക്ക് ഒപ്പം സ്വപ്നയുടെ വീട്ടിൽ എത്തിയിരുന്നതായി പറഞ്ഞ അദ്ദേഹം ഫോട്ടോ എടുത്തപ്പോൾ സ്വപ്നയെ ചേർത്ത് നിർത്തിയെന്ന ആരോപണവും നിഷേധിച്ചു.

Also Read-'വ്യക്തിഹത്യക്ക് പിന്നിൽ സംഘപരിവാറിന്റെ കുബുദ്ധി'; ആരോപണങ്ങളെ നിയമപരമായി നേരിടും; പി. ശ്രീരാമകൃഷ്ണൻ

കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Published by:Jayesh Krishnan
First published: