നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല'യില്‍ തെറ്റിദ്ധാരണ മാറ്റും : എന്‍എസ്എസുമായി ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍

  'ശബരിമല'യില്‍ തെറ്റിദ്ധാരണ മാറ്റും : എന്‍എസ്എസുമായി ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍

  • Share this:
   തിരുവനന്തപുരം : ശബരിമലയില്‍ അനുനയത്തിനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍.വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചിരിക്കുന്നത്.ജി സുകുമാരന്‍ നായരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നിലവിലെ തെറ്റിദ്ധാരണകള്‍ നീക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

   സംവരണത്തെക്കാൾ പ്രധാനം ആചാരസംരക്ഷണം; എൻ.എസ്.എസ് നിലപാട് ഇങ്ങനെ

   ശബരിമലയില്‍ പൂര്‍ണ്ണമായും സര്‍ക്കാരിനെതിരായ പ്രത്യക്ഷ നിലപാടാണ് നിലവില്‍ എന്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയമായി കൂടി വിലയിരുത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തി അനുരഞ്ജന നീക്കങ്ങള്‍ക്ക് തയ്യാറായിരിക്കുന്നത്. എന്‍എസ്എസുമായുള്ള ബന്ധം വഷളാകരുതെന്ന ഒരു നിലപാടും ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടെന്നാണ് സൂചന.

   First published:
   )}