• HOME
  • »
  • NEWS
  • »
  • kerala
  • »
  • സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷ:കടകംപള്ളി

സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷ:കടകംപള്ളി

  • Share this:
    തിരുവനന്തപുരം : ശബരിമലപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതിയില്‍ സാവാകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

    തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദർശനത്തിന് അനുമതി വേണമെന്ന് ആവശ്യം

    ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗം അല്‍പസമയത്തിനകം ആരംഭിക്കാനിരിക്കെയാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. സഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും ഇന്നത്തെ യോഗത്തില്‍ വിളിച്ചിട്ടുണ്ട്.

    കൈമലർത്തി പൊലീസ്; തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്താനുള്ള നീക്കം പാളുന്നു

    അതേസമയം നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥമല്ലെങ്കില്‍ പാര്‍ട്ടി വിശ്വാസികള്‍ക്ക് ഒപ്പം തന്നെ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

    First published: