• HOME
  • »
  • NEWS
  • »
  • kerala
  • »
  • KADAKAMPALLY SURENDRAN S APOLOGY ON SABARIMALA ISSUE IS NONSENSE SAYS MM MANI

ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളിയുടെ മാപ്പ് പറച്ചിൽ വിഡ്ഢിത്തം: മന്ത്രി എം എം മണി

ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയതെന്നും എം എം മണി പറഞ്ഞു

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എം എം മണിയും

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എം എം മണിയും

  • Share this:
    ഇടുക്കി: ശബരിമല വിഷയത്തിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഢിത്തമെന്ന് എം എം മണി പറഞ്ഞു. ഖേദപ്രകടനത്തിന് സി പി എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടി നയമെന്നും എം എം മണി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി മണി നിലപാട് വ്യക്തമാക്കിയത്.

    സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്ന് പറ്റിയത് വിഡ്ഢിത്തമാണെന്ന് പറയാൻ ആർക്കാണ് അധികാരം. ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയതെന്നും എം എം മണി പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടത് നയമെന്ന സി പി ഐ നേതാവ് ആനി രാജ പറഞ്ഞതിലും ശരിയുണ്ട്. ഈ വിഷയത്തിൽ ഇടത് മുന്നണിക്ക് ഒരു നിലപാടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ എം എം മണി വ്യക്തമാക്കി.

    ശബരിമല യുവതീ പ്രവേശന സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധി ലിംഗ സമത്വം അടിസ്ഥാനമാക്കിയുള്ളതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞത് കൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. വിധിയെ ആദ്യം സ്വാഗതം ചെയ്ത രാഹുൽ ഗാന്ധിയും അമിത് ഷായും പിന്നീട് നിലപാട് മാറ്റിയെന്നും ആനി രാജ ചൂണ്ടിക്കാട്ടിയിരുന്നു.

    Also Read- സുരേഷ് ഗോപിയുടെ പരാമർശം നാക്ക് പിഴയല്ല: പിണറായി വിജയൻ

    ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് വന്നിരുന്നു. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
    സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്ന് യെച്ചൂരി പറഞ്ഞു.

    “സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്” -സിതാറാം യെച്ചൂരി പറഞ്ഞു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സീതാറാം യെച്ചൂരി നേരത്തേയും പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കേരളത്തിൽ അതാണ് നടന്നത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.

    Also Read- 'ഗുരുവായൂരില്‍ കെ.എൻ.എ ഖാദർ ജയിക്കണം; ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്': സുരേഷ് ഗോപി

    തെരഞ്ഞെടുപ്പ് അടുത്തതോടെ ചില മണ്ഡലങ്ങളിൽ ശബരിമല വിഷയം ചർച്ചയായിരിക്കുകയാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്റെ എതിർ സ്ഥാനാർഥി ശോഭ സുരന്ദ്രനും ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാഥി സുരേഷ് ഗോപിയും ശബരിമല വൈകാരിക വിഷയമാണെന്ന് പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഈ വിഷയം മാത്രം തങ്ങളോട് ചോദിക്കണമെന്ന നിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിവച്ച വിദ്യ ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

    “ഇയാൾക്ക് ഇത് മാത്രമേ പറയാനുള്ളോ എന്ന് പറയരുത്. അത് ശക്തമാണ്. അത് വൈകാരിക വിഷയമാണ്. ഇത് സർക്കാരിന്റെ ഒരു അജണ്ടയാണ്. ഞങ്ങളെക്കൊണ്ട് മറ്റ് വിഷയങ്ങളൊന്നും സംസാരിപ്പിക്കരുത്, ശബരിമലയേ സംസാരിപ്പിക്കാവൂ എന്ന് പറഞ്ഞിട്ട് ദേവസ്വം മന്ത്രി തുടങ്ങിവച്ച വിദ്യ ആണിത്. ബിജെപിയല്ല ശബരിമല എടുത്തുകാട്ടുന്നത്. നിങ്ങൾക്ക് തെറ്റി. സുരേന്ദ്രൻ സാറല്ലേ തുടങ്ങിവച്ചത്? മുൻപ് ശബരിമലയെപ്പറ്റി മിണ്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നു. ഇപ്പോൾ എന്താണ് പറയാത്തത്?”- സുരേഷ് ഗോപി പറഞ്ഞു.
    Published by:Rajesh V
    First published:
    )}