നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആക്രമണത്തിനു പിന്നില്‍ ബിജെപി'

  'ആക്രമണത്തിനു പിന്നില്‍ ബിജെപി'

  • Share this:
   തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നും ആരോപിച്ചു. സ്വാമിയെ ഇല്ലാതാക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   സന്ദീപാനന്ദഗിരിക്ക് നേരെ നടന്നത് വധശ്രമമെന്ന് മുഖ്യമന്ത്രി

   സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമാണെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി.
   First published:
   )}