തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോക്സോ കേസില്‍ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തില്‍ പതിമൂന്നുകാരന് നല്കിയ മൊഴി വിശ്വസീനിയമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയാനാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍ ഭര്‍ത്താവാണ് യുവതിക്കെതിരെ പരരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ ് ചെയ്തിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
Also Read-തിരുവനന്തപുരത്ത് ദമ്പതികളും മകളും ജീവനൊടുക്കി; കടബാധ്യതയെന്ന് സൂചന
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപാകരിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതില്‍ പീഡനം നടന്നതായി കണ്ടെത്തനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം അമ്മയ്ക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കാനായി കുട്ടിയെ ആരെങ്കിലും മസ്തിഷ്ക ഫ്രക്ഷാളനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതമാി കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Also Read-മലപ്പുറത്ത് തനിച്ച് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന
പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളമായി ലൈഗിംകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kadakkavur, Kerala police, Pocso case