വനംവകുപ്പും KSEBയും തമ്മിൽ തർക്കം; കക്കയം ടൂറിസം പദ്ധതി പ്രതിസന്ധിയിൽ

ഇരു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം ടൂറിസത്തിന്‍റെ അനന്തസാധ്യതയാണ് ഇവിടെ ഇരുളടയുന്നത്.

news18
Updated: July 5, 2019, 11:10 PM IST
വനംവകുപ്പും KSEBയും തമ്മിൽ തർക്കം; കക്കയം ടൂറിസം പദ്ധതി പ്രതിസന്ധിയിൽ
കക്കയം
  • News18
  • Last Updated: July 5, 2019, 11:10 PM IST
  • Share this:
#സനോജ് സുരേന്ദ്രൻ

കോഴിക്കോട്: വനംവകുപ്പും, കെഎസ്ഇബിയും തമ്മിലുള്ള തര്‍ക്കം മൂലം കക്കയം ടൂറിസം പദ്ധതി പ്രതിസന്ധിയില്‍.

ഒരേ ടൂറിസം മേഖലയിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് വകുപ്പുകള്‍ക്കും സഞ്ചാരികള്‍ പ്രവേശന ഫീസ് നല്‍കണം.
ഇരു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം ടൂറിസത്തിന്‍റെ അനന്തസാധ്യതയാണ് ഇവിടെ ഇരുളടയുന്നത്.

2015 ഓഗസ്റ്റ് 10ന് 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് കെ എസ് ഇ ബി കക്കയത്ത് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചത്. ഇതോടെ ബോട്ടിങ്ങിന് എതിരെ വനംവകുപ്പ് തര്‍ക്കവുമായി എത്തി. എന്നാല്‍ 2016 ജൂണ്‍ 22ന് കെ എസ് ഇ ബി ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിച്ച് ബോട്ടിങ്ങ് തുടങ്ങി. അളുകള്‍ കക്കയത്തിന്‍റെ പ്രക്യതി സൗന്ദര്യം അസ്വദിക്കാന്‍ കൂടുതലായി എത്തിയതോടെ പണം പിരിക്കാന്‍ വനം വകുപ്പും രംഗത്ത് വന്നു.

കൂടുതൽ പ്രതികരിക്കാനില്ല; കേസിനെ നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി

കെ എസ് ഇ ബിയുടെ ടിക്കറ്റ് കൌണ്ടറിന് പുറമെ വനംവകുപ്പും ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചാണ് പണപിരിവ്. വനം വകുപ്പിന് 40ഉം കെ എസ് ഇ ബിക്ക് 20 രൂപയുമാണ് സഞ്ചാരികള്‍ക്ക് നല്‍കേണ്ടി വരുന്നത്. എന്നാല്‍, യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും വനംവകുപ്പ് തയ്യാറല്ലെന്നാണ് കെ എസ് ഇ ബിയുടെ ആരോപണം.

സര്‍ക്കാര്‍ 300 കോടിയുടെ വികസനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുവകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം അതും മുടങ്ങി കിടക്കുകയാണ്. പ്രക്യതിസൗന്ദര്യം ആവോളം ഉണ്ടെങ്കിലും ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്തത് അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

First published: July 5, 2019, 11:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading