• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | 'കക്കോത്ത് ബാലന്‍റെ നിര്യാണം വേദനിപ്പിക്കുന്നത്': ബാല്യകാല സുഹൃത്തിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan | 'കക്കോത്ത് ബാലന്‍റെ നിര്യാണം വേദനിപ്പിക്കുന്നത്': ബാല്യകാല സുഹൃത്തിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായിയിലെ പ്രമുഖ സിപിഎം നേതാവാണ് അന്തരിച്ച കക്കോത്ത് ബാലൻ. ചെറുപ്പം മുതൽ പിണറായിയ്ക്കൊപ്പമുണ്ടായിരുന്ന ബാലൻ, എതിരാളികളുടെ ഭീഷണി നേരിട്ട സമയങ്ങളിലെല്ലാം നിഴൽ പോലെ ഒപ്പമുണ്ടായിരുന്നു

kakkothu_Balan

kakkothu_Balan

  • Share this:
    കണ്ണൂർ: ബാല്യകാല സുഹൃത്ത് കക്കോത്ത് ബാലന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ചെറുപ്പം മുതൽ നിറഞ്ഞ സ്നേഹത്തോടെ ഒപ്പമുണ്ടായിരുന്ന ബാലന്‍റെ വിയോഗം വ്യക്തിപരമായി വേദനയുളവാക്കുന്നതാണെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പിണറായിയിലെ പ്രമുഖ സിപിഎം (CPM) നേതാവാണ് അന്തരിച്ച കക്കോത്ത് ബാലൻ. ചെറുപ്പം മുതൽ പിണറായിയ്ക്കൊപ്പമുണ്ടായിരുന്ന ബാലൻ, എതിരാളികളുടെ ഭീഷണി നേരിട്ട സമയങ്ങളിലെല്ലാം നിഴൽ പോലെ ഒപ്പമുണ്ടായിരുന്നു.

    ചെറുപ്പത്തിൽ തന്നെ സംഘടനാപ്രവർത്തനത്തിൽ പിണറായിക്കൊപ്പം സജീവമായ കക്കോത്ത് ബാലൻ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്രം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സിപിഎം രൂപീകൃതമായപ്പോഴും ലോക്കൽ കമ്മിറ്റി അംഗമായി തുടർന്നു. വിവിധ വർഗബഹുജന സംഘടനകളുടെ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗണേഷ് ബിഡി കമ്പനിയിലെ തൊഴിലാളി സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ കക്കോത്ത് ബാലൻ ഒന്നര മാസത്തോളം ജയിൽവാസം അനുഭവിച്ചു.

    പാറപ്രം കയർ സൊസൈറ്റി പ്രസിഡന്‍റ്, പിണറായി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഎം പാറപ്രം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുതിർന്ന സിപിഎം നേതാക്കൾ അന്ത്യാജ്ഞലി അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ, ജില്ലാ സെക്രട്ടറി എം. വി ജയരാജൻ, സംസ്ഥാനസമിതി അംഗം പി ജയരാജൻ തുടങ്ങി നിരവധിപ്പേർ അന്തിമോപചാരം അർപ്പിച്ചു. അനുശോചന യോഗത്തിൽ എ എൻ ഷംസീർ എംഎൽഎ ഉൾപ്പടെയുള്ളവർ സംസാരിച്ചു.

    ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; RSS പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

    കണ്ണൂര്‍: വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് നേതാവിന്‍റെ കൈപ്പത്തി തകർന്നു. രണ്ടു വിരലുകൾ സ്ഫോടനത്തിൽ അറ്റുപോയി. കണ്ണൂർ പെരിങ്ങോ ആലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ ബിജുവിനാണ് പരിക്കേറ്റത്. സിപിഎം നേതാവ് ധനരാജിനെ വധിച്ച കേസിലെ പ്രതിയാണ് ബിജു. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിന് മുമ്പ് ബിജുവിന്‍റെ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായിരുന്നു.

    Also Read- ടിക്കറ്റ് എടുത്തതിന്‍റെ ബാക്കി 300 രൂപ വാങ്ങാൻ മറന്നു; വിവരമറിയിച്ച് 43-ാം മിനിട്ടിൽ പണം യാത്രക്കാരിയ്ക്ക് KSRTC കൈമാറി

    പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പെരിങ്ങോം എസ് ഐയും സംഘവും സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് ബിജു ഒരു വാഹനത്തിൽ കയറി പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിന്‍റെ ഇടത് കൈയിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിങ്ങോം പൊലീസ് കോഴിക്കോട്ടെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ബിജുവിന്‍റെ മൊഴി എടുത്തിട്ടുണ്ട്.

    ശനി പകല്‍ പന്ത്രണ്ടോടെയാണ് വീട്ടില്‍നിന്ന് സ്ഫോടനശബ്ദം കേട്ടതെന്ന് സമീപവാസികള്‍ പറയുന്നു. നിര്‍മാണത്തിനിടയിലോ മുമ്പ് സൂക്ഷിച്ചുവച്ച ബോംബോ പൊട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
    Published by:Anuraj GR
    First published: