• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ പകുത്തു നല്‍കാം; സന്നദ്ധതയറിയിച്ച് കലാഭവന്‍ സോബി

കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ പകുത്തു നല്‍കാം; സന്നദ്ധതയറിയിച്ച് കലാഭവന്‍ സോബി

കരള്‍ നല്‍കാനുള്ള തീരുമാനം കെ.പി.എ.സി. ലളിതയുടെ കുടുംബം, താരസംഘടനയായ 'അമ്മ', ചികിത്സയില്‍ കഴിയുന്ന ആശുപത്രി അധികൃതര്‍ എന്നിവരെ അറിയിച്ചതായി സോബി

കെ.പി.എ.സി. ലളിത, കലാഭവൻ സോബി

കെ.പി.എ.സി. ലളിത, കലാഭവൻ സോബി

  • Last Updated :
  • Share this:
കൊച്ചി: കരള്‍രോഗ (live disease) ബാധിതയായി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണുമായ കെ.പി.എ.സി. ലളിതയ്ക്ക് (KPAC Lalitha) കരള്‍ നല്‍കാന്‍ സന്നദ്ധനായി കലാഭവന്‍ സോബി (Kalabhavan Sobi). അമ്മയ്ക്ക് കരള്‍ ദാതാവിനെ തേടിയുള്ള കെ.പി.എ.സി. ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് നടിയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധനായി സോബി മുന്നോട്ട് വന്നത്.

കരള്‍ നല്‍കാനുള്ള തീരുമാനം കെ.പി.എ.സി. ലളിതയുടെ കുടുംബം, താരസംഘടനയായ അമ്മ, നടി ചികിത്സയില്‍ കഴിയുന്ന ആശുപത്രി അധികൃതര്‍ എന്നിവരെ അറിയിച്ചതായി സോബി വ്യക്തമാക്കി.

കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ ആവശ്യമുണ്ട് എന്ന വിവരം അറിഞ്ഞശേഷം വിളരെ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് സോബി പറഞ്ഞു. കെ.പി.എ.സി. ലളിത മികച്ച കലാകാരിയാണ്. ഏറെ നാളായി ഒരു ദാതാവിനെ അന്വേഷിയ്ക്കുന്നതായി വിവരം ലഭിച്ചു. മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ത്ഥനയും ശ്രദ്ധയില്‍പ്പെട്ടു.ര ക്ത ഗ്രൂപ്പ് അനുയോജ്യമാണ്. താന്‍ ഇതുവരെ മദ്യപിക്കുകയോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. സോബി പറഞ്ഞു.

ശ്രീക്കുട്ടിയുടെ കുറിപ്പില്‍ പറയുന്നത് ദാതാവ് 20 നും അമ്പതിനും ഇടയില്‍ പ്രായമുള്ള ആളാവണം എന്നാണ്. തനിയ്ക്ക് 54 വയസുണ്ട്. എന്നാല്‍ പ്രായം കരള്‍ പകുത്തുനല്‍കുന്നതിന് തടസമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് സോബി പറഞ്ഞു. കരള്‍ മാറ്റ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങള്‍, സങ്കീര്‍ണ്ണതകള്‍ എന്നിവയേക്കുറിച്ച് താന്‍ ബോധവാനാണ് എന്നും കലാഭവന്‍ സോബി പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി. ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതേത്തുടര്‍ന്ന് നടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റി. ചികിത്സാ ചിലവുകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നടിയ്ക്കനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്.കെ.പി.എ.സി. ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് തൃക്കാക്കര എം.എല്‍.എയും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ടുമായ പി.ടി. തോമസ് രംഗത്തെത്തിയിരുന്നു.

"കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും," തോമസ് കുറിച്ചു.

കരൾ ദാനം ചെയ്യാൻ തയാറായവരെ അന്വേഷിച്ച് കെ.പി.എ.സി. ലളിതയുടെ മകൾ ശ്രീക്കുട്ടി ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഊഹാപോഹങ്ങളിൽ അവരുടെ സമ്പാദ്യത്തെ ചൊല്ലിയും, മറ്റുള്ളവരുടെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കാത്തതെന്ത് എന്ന ചോദ്യവുമായും മറ്റുമാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്.
Published by:user_57
First published: