മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു; വിടവാങ്ങിയത് മലയാള മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം

മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: February 18, 2020, 8:41 AM IST
മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു; വിടവാങ്ങിയത് മലയാള മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം
എംഎസ് മണി
  • Share this:
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എം എസ് മണി(79) അന്തരിച്ചു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ കലാകൗമുദി ഗാർഡൻസിൽ വെച്ചായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായിരുന്നു.

also read:അമ്മയ്ക്ക് പിന്നാലെ ദിയയും യാത്രയായി; മരണകാരണം പൊള്ളിലിന് പിന്നാലെയുള്ള അണുബാധ

മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെ മകനും സ്ഥാപക പത്രാധിപർ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.

കേരള കൗമുദിയിൽ റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച എം.എസ്.മണി ഡൽഹി ബ്യൂറോയിലുൾപ്പെടെ പ്രവർത്തിച്ചു. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയിൽ നിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു.

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അംബേദ്കർ, കേസരി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഡോ. കസ്തൂരിയാണ് ഭാര്യ. വത്‌സ മണി (കേരളകൗമുദി പത്രാധിപസമിതിയംഗം),സുകുമാരന്‍ മണി (മാനജിംഗ് എഡിറ്റര്‍, കലാകൗമുദി). സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍