നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കളമശ്ശേരി കൂട്ടക്കൊലയില്‍ മരണം നാലായി: സജിയുടെ ഭാര്യാ മാതാവ് ആനന്ദവല്ലിയും മരിച്ചു

    കളമശ്ശേരി കൂട്ടക്കൊലയില്‍ മരണം നാലായി: സജിയുടെ ഭാര്യാ മാതാവ് ആനന്ദവല്ലിയും മരിച്ചു

    സജിയുടെ ഭാര്യാ മാതാവാണ് മരിച്ച ആനന്ദവല്ലി

    kalamasery

    kalamasery

    • News18
    • Last Updated :
    • Share this:
      എറണാകുളം: കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്നശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആനന്ദവല്ലിയും മരിച്ചതോടെയാണ് മരണ സംഖ്യ നാലായി ഉയര്‍ന്നത്. ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും മക്കളെയും തീ കൊളുത്തി കൊന്ന ശേഷം ആത്മഹത്യ ചെയ്തിരുന്നത്. സജിയുടെ ഭാര്യാ മാതാവാണ് മരിച്ച ആനന്ദവല്ലി.

      ഗുരുതരമായി പൊള്ളലേറ്റിരുന്ന ആനന്ദവല്ലി പകല്‍ 11.30 ഓടെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കളമശേരി കൊച്ചി സര്‍വകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സജിയും കുടുംബവും.

      Also Read: കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

      ഭാര്യ ബിന്ദുവും ഒന്നര വയസുകാരന്‍ മകനും നിലത്ത് പായയില്‍ കിടന്നുറങ്ങുമ്പോള്‍ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ യോ പെട്രോളോ പോലുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീ കൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ശബ്ദം കേട്ടെത്തിയപ്പോഴാണ് ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്ക് പൊള്ളലേല്‍ക്കുന്നത്

      തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും. ബിന്ദുവും സജിയും തമ്മില്‍ വഴക്കു പതിവായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.

      First published:
      )}