നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SHOCKING: കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

  SHOCKING: കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

  ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭര്‍തൃമാതാവ് ആനന്ദവല്ലി യെ കളമശേരി മെഡിക്കല്‍ കോളജിൽ

  kalamasery

  kalamasery

  • News18
  • Last Updated :
  • Share this:
   കൊച്ചി: കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഹോട്ടല്‍ ജീവനക്കാരനായ സജി ആണ് ഭാര്യ ബിന്ദുവിനെയും മകന്‍ ശ്രീഹരിയെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭര്‍തൃമാതാവ് ആനന്ദവല്ലി യെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

   കളമശേരി കൊച്ചി സര്‍വകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സജിയും കുടുംബവും. ഭാര്യ ബിന്ദുവും മകനും നിലത്ത് പായയില്‍ കിടന്നുറങ്ങുമ്പോള്‍ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീ കൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.

   Also Read: 'കുട്ടികളെ ഇടിമുറിയിലിട്ട് കൊല്ലുന്നതാണോ പ്രാപ്തി?' നെഹ്‌റു കോളജ് ഉടമയെ പുകഴ്ത്തിയ പി.കെ ശശിക്കെതിരെ മഹിജയും എസ്.എഫ്‌ഐയും

   ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും പൊള്ളലേറ്റിട്ടുണ്ട്. തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടുന്നതും പൊലീസില്‍ വിവരമറിയിക്കുന്നതും.

   അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനിലയും ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടില്‍ സജിയും ബിന്ദുവും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.

   First published:
   )}