HOME /NEWS /Kerala / Kalamassery Fire | കളമശ്ശേരി തീപിടിത്തം; പൊള്ളലേറ്റവർക്കായി  രണ്ട് പ്രത്യേക വാര്‍ഡുകള്‍  സജ്ജമാക്കി,51 പേർ മെഡിക്കല്‍ കോളേജില്‍

Kalamassery Fire | കളമശ്ശേരി തീപിടിത്തം; പൊള്ളലേറ്റവർക്കായി  രണ്ട് പ്രത്യേക വാര്‍ഡുകള്‍  സജ്ജമാക്കി,51 പേർ മെഡിക്കല്‍ കോളേജില്‍

ചികത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടാണ് ഇടപെട്ടത്

ചികത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടാണ് ഇടപെട്ടത്

ചികത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടാണ് ഇടപെട്ടത്

 • Share this:

  കൊച്ചി :കളമശേരി കിൻഫ്ര പാർക്കിലെ സ്വകാര്യ കമ്പനിയിലുണ്ടായ  തീപിടിത്തത്തെ (Kalamassery fire) തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ (medical college hospital ernakulam)ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി. രാസവസ്തുക്കൾ കലർന്ന കടുത്ത തീയും പുകയും ഏറ്റ  51 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അഗ്നിശമനസേനാ അംഗങ്ങളാണ് ഇവരിൽ ബഹുഭൂരിപക്ഷവും . കമ്പനിയിലെ ജീവനക്കാരും  ചികിത്സ തേടിയിട്ടുണ്ട്  .

  ചികത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടാണ് ഇടപെട്ടത്. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

  പുല്‍തൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സിലേയും കമ്പനിയിലേയും ആള്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്  പരുക്കേറ്റത്. ഇവരുടെ ചികിത്സയ്ക്കായി രണ്ട് പ്രത്യേക വാര്‍ഡുകള്‍ അടിയന്തരമായി സജ്ജമാക്കി. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ സര്‍ജറി, മെഡിക്കല്‍, ഒഫ്ത്താല്‍മോളജി എന്നീ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ചികിത്സ ഉറപ്പാക്കിയത്. ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.

  കളമശ്ശേരി കിൻഫ്ര പാർക്കിനകത്തെ സ്വകാര്യ കമ്പനിയിൽ ഉണ്ടായ തീപിടുത്തം  വൻദുരന്തം ആകാതെ അവസാനിപ്പിക്കാൻ കഴിഞ്ഞത് അഗ്നിശമനസേനയുടെ സമയോചിതമായ  പരിശ്രമം കൊണ്ടുമാത്രമാണ്. മുപ്പതോളം യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീ പിടിത്തത്തിൻ്റെ കാരണം ഇതു വരെ വ്യക്തമല്ല.

  രാവിലെ 6 മണിയോടെയാണ് കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻ കമ്പനിയിൽ തീ പടർന്നത്. ഈ സമയം കമ്പനിയിലുണ്ടായിരുന്ന ജീവനക്കാർ ഉടൻ പുറത്തിറങ്ങി നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഒന്നിനു പിറകെ ഒന്നായി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമമാരംഭിച്ചു.സുഗന്ധവ്യഞ്ജനങ്ങളുടെ എസൻസ് നിർമ്മിക്കുന്ന കമ്പനിയായതിനാൽ തീ അണയ്ക്കും തോറും ആളിപ്പടരുന്ന സാഹചര്യമായിരുന്നു. കെമിക്കൽസ് ധാരാളമായി ഉപയോഗിക്കുന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കാലതാമസമുണ്ടായത്.

  ഒടുവിൽ 30 ഓളം ഫയർ യൂണിറ്റുകളെത്തി പൂർണ്ണതോതിൽ പ്രവർത്തിച്ചതിനെത്തുടർന്നാണ് തീ അണയ്ക്കാനായത്. സമയബന്ധിതമായി ഫയർഫോഴ്സ് ഇടപെട്ടതിനാൽ സമീപത്തെ മറ്റ് വ്യവസായ യൂണിറ്റുകളിലേയ്ക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു.ഗെയിൽ  വാതക പൈപ്പ് ലൈൻ  ഇതിനു മുന്നിലൂടെയാണ് കടന്നു പോകുന്നത്.  രാസവസ്തുക്കൾ ധാരാളമായി സൂക്ഷിച്ചിരുന്നതും  സുഗന്ധ വ്യഞ്ജനങ്ങളുടെ വലിയ ശേഖരം ഇവിടെ ഉണ്ടായിരുന്നതും  കടുത്ത ആശങ്ക ഇടയാക്കിയിരുന്നു. ഗോഡൗണിലേക്ക് തീ പടർന്നതോടെ അന്തരീക്ഷത്തിൽ കറുത്ത പുക തങ്ങിനിന്നു . ചുറ്റുപാടുകളിലേക്ക് തീപടർന്നാൽ വലിയ ദുരന്തമാണ് ഉണ്ടാകുമായിരുന്നത്. ഏറെ അകലെയല്ലാതെ പെട്രോൾ ബങ്ക് ഉണ്ടായിരുന്നത്  ആശങ്ക ഒന്നുകൂടി വർദ്ധിപ്പിച്ചു .

  തീപിടുത്തം നടന്ന  സ്ഥലത്തിന് നോക്കിയാൽ കാണുന്ന ദൂരത്ത് ആയിരുന്നു മെഡിക്കൽ കോളേജ്. അധിക നേരം തീയും പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നാൽ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ കരുതിയും ആശങ്ക ഉയർന്നു.

  എന്നാൽ അഗ്നിശമന  സേനാംഗങ്ങൾ കൂടുതൽ സന്നാഹങ്ങൾ ഒരുക്കി ദുരന്തമുഖത്ത് അണിനിരന്നു.   ഇടതടവില്ലാതെ  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്  യൂണിറ്റുകൾ ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു. സ്ഥിരമായി  വെള്ളം  പമ്പ് ചെയ്യുന്നതിനൊപ്പം   രാസവസ്തുക്കൾ നിറഞ്ഞ ഗോഡൗണിലേക്കും മറ്റും പ്രത്യേക ഫോമുകൾ പമ്പുചെയ്ത്  തീയണച്ചു. ചുറ്റുപാടുകളിലെ കെട്ടിടങ്ങളിലേക്ക് എത്താതെ ഒരേ സമയം ജാഗ്രത പാലിക്കാനും അനിശമന സേനയക്ക് കഴിഞ്ഞു.

  First published:

  Tags: Fire accident, Kalamassery Medical College