• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കളമശ്ശേരി സംഭവം: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

ഈ മാസം 19നു വിശദാംശങ്ങൾ അറിയിക്കണമെന്നാണ് നിർദേശം

news18
Updated: September 5, 2019, 4:51 PM IST
കളമശ്ശേരി സംഭവം: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
sakkeer hussain_SI
  • News18
  • Last Updated: September 5, 2019, 4:51 PM IST IST
  • Share this:
കൊച്ചി: കളമശ്ശേരി എസ് ഐ അമൃത് രംഗനെ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം നേതാവും എസ് ഐ യും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേട്ടെന്ന് വ്യക്തമാക്കിയ കോടതി, പൊലീസുകാരന്റെ കൃത്യ നിർവഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നത് എങ്ങനെ ആണെന്നും ചോദിച്ചു. എന്നാൽ, എസ്ഐയുടെ കൃത്യനിവഹണത്തിൽ ഇടപെട്ടിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി.

Also Read- 'റെക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവിട്ടതിലൂടെ SI വിശ്വാസ്യത നഷ്ടപ്പെടുത്തി'; BJP നേതാവ്

പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്വാഭാവികമായ കാര്യം തിരക്കൽ മാത്രമാണ് ഉണ്ടായതെന്ന് അഡ്വക്കേറ്റ് ജനറൽ‌ ചൂണ്ടിക്കാട്ടി. എല്ലാ പൊതുപ്രവർത്തകരും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരും.അത് കൃത്യ നിർവഹണത്തിൽ ഇടപെടലായി കാണരുതെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.ഈ മാസം 19നു വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read- 'നട്ടെല്ലുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഐ.പി.എസുകാർ കണ്ടു പഠിച്ചെങ്കില്‍ പൊലീസ് എത്ര നന്നായേനെ'

First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...