• HOME
  • »
  • NEWS
  • »
  • kerala
  • »
  • KALAMASSERY MEDICAL COLLEGE TO BECOME A DEDICATED COVID 19 TREATMENT CENTRE MM TV

കളമശ്ശേരി മെഡിക്കൽ കോളേജില്‍ ഇനി കോവിഡ് ചികിത്സ മാത്രം

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയുടെ നിര്‍ദേശപ്രകാരമാണ് നടപടി

Medical College

Medical College

  • Share this:
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് കോവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രമുള്ള ആശുപത്രിയാക്കും. ഇവിടുത്തെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനും തീരുമാനിച്ചു.

ഐസിയു സൗകര്യവും ഓക്‌സിജനും ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് മാത്രമായുള്ള ആശുപത്രിയാക്കുന്നത്. 70 രോഗികളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. രണ്ടു ദിവസത്തിനകം ഇവരെ മാറ്റാനാണ് തീരുമാനം. എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കും ആലുവയിലെ താലൂക്ക് ആശുപത്രിയിലേയ്ക്കുമാകും രോഗികളെ മാറ്റുക.

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജനറല്‍ മെഡിസിന്‍, പര്‍മ്മനോളജി വിഭാഗങ്ങൾ നിര്‍ത്തി വച്ചിരുന്നു. മറ്റ് ഒ.പികള്‍ രാവിലെ 9 മണി മുതല്‍ 11 വരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

കോവിഡ് ചികിത്സയ്ക്കായി 1146 കിടക്കകളാണ് എറണാകുളത്ത് ഒഴിവുള്ളത്. വിവിധ ഇടങ്ങളിലായി 2084 കിടക്കകളാണ് തയ്യാറാക്കിയിരുന്നത്. 938 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി 162 പേര്‍ ചികിത്സയിലുണ്ട്. 851 കിടക്കകളാണ് ഇവിടെ ഒഴിവുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹതര്യത്തില്‍ വിവിധ പഞ്ചായത്തുകളിലായി 10 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കൂടി ആരംഭിയ്ക്കും.

എറണാകുളം ജില്ലയില്‍ ഇന്നലെ മാത്രം 4548 പേര്‍ കോവിഡ് പോസിറ്റീവായി. 30,272 പേരാണ് ചികിത്സയിലുള്ളത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Also read: വൈറസിന്റെ ജനിതകമാറ്റം സാധാരണം; വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു

വൈറസിന് എപ്പോഴും ജനിതകമാറ്റം സംഭവിച്ചു കൊണ്ടേയിരിക്കും. മിക്കവാറും ജനിതകമാറ്റങ്ങളും പ്രത്യേകിച്ച് ഒരു ആഘാതവും ഉണ്ടാക്കാത്തതാണ്. പക്ഷേ അവയിൽ ചിലത് കൂടുതൽ ദൃശ്യമാകാൻ തുടങ്ങുമ്പോൾ അവയെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. രണ്ട് മാസങ്ങൾക്ക് മുമ്പ് ഏതാണ്ട് ആറായിരം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 7500-ൽ കൂടുതൽ വകഭേദങ്ങളെയാണ് കണ്ടെത്താൻ കഴിഞ്ഞത്. ഒരു വൈറസിൽ നിന്ന് ദിവസേനയെന്നോണം വകഭേദങ്ങൾ ഉണ്ടാകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

നിലവിൽ ബി.1.617 എന്ന വൈറസ് വകഭേദം 7-8 സംസ്ഥാനങ്ങളിലേക്ക് പടർന്നിട്ടുണ്ട്. വിദർഭ കൂടാതെ നാഗ്പൂരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. തെലങ്കാനയിലും ആന്ധ്ര പ്രദേശിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അത് ആകെ കോവിഡ് കേസുകളുടെ 2 ശതമാനത്തിൽ താഴെ മാത്രമാണ്. ബി.1.617 വകഭേദത്തെക്കുറിച്ച് കൂടുതൽ പഠിക്കാനായി സി സി എം ബി എയർപോർട്ടുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമൊക്കെ സാമ്പിളുകൾ ശേഖരിക്കുകയും രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച കേസുകൾ പ്രത്യേകം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ ഈ വൈറസ് വകഭേദത്തിന്റെ സ്വഭാവം എന്താണെന്നും മറ്റു വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും സവിശേഷത അതിനുണ്ടോയെന്നും മനസിലാക്കാൻ കഴിയും. വാക്സിനോട് ഈ വകഭേദം എങ്ങനെ പ്രതികരിക്കുന്നു എന്നതും പരിശോധിച്ച് വരുന്നുണ്ട്. ഒന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഈ കാര്യങ്ങളിലെല്ലാം വ്യക്തത കൈവരും.
Published by:user_57
First published:
)}