• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോപ്പിയടിച്ചതെന്ന് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി: കലേഷ്

കോപ്പിയടിച്ചതെന്ന് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി: കലേഷ്

 • Last Updated :
 • Share this:
  തിരുവനന്തപുരം: തന്റെ കവിത കോപ്പിയടിച്ചെഴുതിയതാണെന്ന് പറയാന്‍ ദീപാ നിശാന്ത് തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കമെന്ന് കവി കലേഷ്. ഏഴു വര്‍ഷം മുമ്പെഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് താനെന്നും തന്റെ കവിത മോഷ്ടിച്ച് വികലമാക്കിയട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കു ന്നതായും കലേഷ് ന്യൂസ്18 കോരളത്തിനോട് പറഞ്ഞു.

  എകെപിസിറ്റിഎ മാഗസിനില്‍ വന്നത് ഒരു സുഹൃത്താണ് വാട്‌സാപ്പില്‍ അയച്ച് തന്നതെന്നും അത് കണ്ടപ്പോള്‍ ഞെട്ടലാണുണ്ടായതെന്നുമാണ് കലേഷിന്റെ പ്രതികരണം. 'എനിക്കിത് കണ്ടപ്പോള്‍ വലിയ ഞെട്ടലുണ്ടാക്കി. ദിപാ നിശാന്തിനെപോലെ കേരളത്തില്‍ സെലിബ്രേറ്റിയായി നില്‍ക്കുന്ന ഒരാള്‍ ഇങ്ങനെയൊരു കവിത അവരുടെ പേരില്‍ പബ്ലിഷ് ചെയ്‌തെന്ന് കണ്ടപ്പോള്‍, ഇവര്‍ക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്.

  'ബണ്ടിച്ചോര്‍ പുരസ്‌കാര' സമർപ്പണവുമായി യുവമോര്‍ച്ച

  ഇവരുടെ രാഷ്ട്രീയ നിലപാടുകളില്‍ ഭിന്നാഭിപ്രായം ഉള്ളവര്‍ ഇവരുടെ പേരില്‍ കവിത ഉപയോഗിച്ചുവെന്ന്. അതുകൊണ്ട് ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എനിക്ക് മനസ്സിലായത് അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് എത്തിയതെന്നുമാണ്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചു.' കലേഷ് പറഞ്ഞു.

  ഒരു കവിത എഴുതി പ്രസിദ്ധീകരിച്ച് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റേത് തന്നെയാണഅ അതെന്ന് സ്ഥാപിക്കേണ്ടി വരുന്നത് കവിയെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

  കവിത മോഷണം: ദീപ നിശാന്തിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

  '2011 ല്‍ എഴുതിയ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു, എന്റെ ബ്ലോഗില്‍ 2011 മാര്‍ച്ച് 4 ന് ഞാന്‍ പോസ്റ്റ് ചെയ്ത കവിതയാണ്. പിന്നീട് സി എസ് വെങ്കിടേശിന്റെ വിവര്‍ത്തനം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്റ്‌റേച്ചറില്‍ വന്നു. അങ്ങനെ നന്നായി വായിക്കപ്പെട്ടൊരു കവിതയാണ്. അത് എഴുതി പബ്ലിഷ് ചെയ്യപ്പെട്ട് വായനക്കാരുണ്ടായി, അതിന് അഭിപ്രായങ്ങള്‍ ഉണ്ടായി ചര്‍ച്ചചെയ്യപ്പട്ട കവിത എന്റേതാണെന്ന് സ്ഥാപിക്കേണ്ടി വരുകയാണ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അതൊരു കവിയെ സംബന്ധിച്ച് വളരെയധികം വിഷമം ഉണ്ടാക്കുന്ന അവസ്ഥയാണ്.'

  'എന്നാല്‍ അത് ചെയ്തയാള്‍ വളരെ കൂളായി ചിരിച്ചുകൊണ്ട് അവരുടെ കവിതയാണെന്ന് പറയുന്നു. 2016 ല്‍ ഡിസി ബുക്ക്‌സ് പുറത്തിറക്കിയ ശബ്ദമഹാസമുദ്രം എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട കവിതയാണിത്. ഞാന്‍ ഇനി തെളിവുമായി എവിടെയാണ് പോവേണ്ടത്. വല്ലാത്തൊരു അവസ്ഥയാണിത്. ഇത് എന്നെ മാത്രമായി ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. കേരളത്തിലെ സാഹിത്യകാരന്‍മാരെയും കവികളെയും മുഴുവന്‍ ബാധിക്കുന്നതാണ്. അവര്‍ സൂഷ്മമായി എഴുതുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എഴുത്ത്. ആ പ്രവര്‍ത്തിയെ തന്നെ റദ്ദ് ചെയ്യ്ത്‌കൊണ്ടാണ് ഇങ്ങനെയുള്ള കോപ്പിയടി നടക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കുമ്പോള്‍ അപ്പാടെ നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഇത് വളരെ വേദന ഉളവാക്കുന്നതാണ്.' കലേഷ് പറയുന്നു.

   

  First published: