നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഈ ധൈര്യത്തിന് പാരിതോഷികം 1000 രൂപയോ ?

  ഈ ധൈര്യത്തിന് പാരിതോഷികം 1000 രൂപയോ ?

  • Share this:
   #ആർദ്ര എസ് കൃഷ്ണ

   എന്തിനും തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം ആയുധധാരികളായ അക്രമികൾ. അവർക്കു മുന്നിൽ നെഞ്ചു വിരിച്ചു നിന്ന് 'ആമ്പിളയാനാ വണ്ടിയെ തൊട്റാ' എന്ന ഒറ്റ ഡയലോഗിൽ വിറപ്പിച്ച് ഓടിച്ചിരിക്കുകയാണ് കളിയിക്കാവിള എസ് ഐ മോഹന അയ്യര്‍. എസ്ഐയുടെ സിനിമ സ്റ്റൈലിലുള്ള തീപ്പൊരി ഡയലോഗും കലിപ്പ് ലുക്കും കണ്ട അക്രമികൾ വിരണ്ടോടിയതോടെ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് മോഹന അയ്യര്‍.

   AAP കോൺഗ്രസുമായി കൈകോർക്കും: സൂചനകൾ നൽകി മുതിർന്ന നേതാവ്


   ശബരിമല യുവതീപ്രവേശനത്തെ തുടർന്ന് സംസ്ഥാനത്തൊട്ടാകെയുണ്ടായ പ്രതിഷേധങ്ങളും സമരങ്ങളങ്ങളും കേരള തമിഴ്നാട് അതിർത്തിയിലുള്ള കളിയിക്കാവിളയിലും നടന്നു. പ്രതിഷേധങ്ങൾക്കിടെ. കെഎസ്ആർടിസി ബസുകള്‍ അടിച്ചുതകർക്കാന്‍ ശ്രമിച്ച അക്രമികളെയാണ് എസ്ഐ വിരട്ടുന്നത്. തുടക്കത്തിൽ സമാധാന പരമായി നടന്ന പ്രതിഷേധപ്രകടനങ്ങൾ അക്രമങ്ങൾക്ക് വഴി വെച്ചതോടെയാണ് മോഹന അയ്യര്‍ ഇടപെടുന്നത്. പ്രതിഷേധക്കാരിൽ ചിലർ കെഎസ്ആർടിസി ബസിന്റെ ചില്ലുകള്‍ അടിച്ചുതകർക്കാനും ആളുകളെ മർദിക്കുവാനും ശ്രമിച്ചു. ആദ്യം ശാന്തമായി പറഞ്ഞു നോക്കിയെങ്കിലും കേൾക്കാൻ കൂട്ടാക്കാതിരുന്ന അക്രമികൾകളെ വിരട്ടി ഓടിക്കുകയായിരുന്നുവെന്ന് എസ്ഐ മോഹന അയ്യര്‍ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.


   കണ്ണൂരിൽ അക്രമം തുടരുന്നു; വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ്


   തങ്ങളുടെ നാല് പേർ മാത്രം അടങ്ങിയ സംഘത്തിന് കായികപരമായി അക്രമികളെ നേരിടാൻ സാധിക്കുന്നതിന്റെ പരിമിതകൾ മനസ്സിലാക്കിയാവണം എസ്ഐ ഇത്തരം ഒരു മാർഗം സ്വീകരിച്ചത്. എന്തായാലും എസ്ഐയുടെ കട്ടക്കലിപ്പ് കണ്ട് അക്രമി സംഘം സ്ഥലം കാലിയാക്കി. ഇത്തരം സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടോയെന്നു ചോദിച്ചപ്പോൾ ഒരു പൊലീസുകാരന്റെ ജീവിതത്തിൽ ഇതൊക്കെ സാധാരണമാണെന്ന് അദ്ദേഹം. തിരുനൽവേലി സ്വദേശിയായ മോഹന അയ്യര്‍ എട്ട് വർഷമായി തമിഴ്നാട് പൊലീസിൽ സേവനം അനുഷ്ടിക്കാൻ തുടങ്ങിയിട്ട്. മൂന്ന് മാസമായി കളീയിക്കവിള സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐയാണ്. അക്രമങ്ങൾ കണ്ടാൽ നോക്കി നിൽക്കാനാവില്ലെന്നും നടപടി എടുത്തിരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്തായാലും കളിയിക്കാവിള ഇപ്പോൾ തികച്ചും ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   കെഎസ്ആർടിസി ബസുകളെ രക്ഷിച്ചതിന് എംഡി ടോമിൻ തച്ചങ്കരി വിളിച്ച് അഭിനന്ദിച്ചെന്നും പ്രശസ്തിപത്രവും പാരിതോഷികമായി 1000 രൂപ നൽകുമെന്ന് അറിയിച്ചതായും എസ്ഐ മോഹന അയ്യർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സമയോചിതമായ ഈ സേവനത്തിന് 1000 രൂപ നൽകിയാൽ മതിയോ എന്നാണ് ചോദ്യമുയരുന്നത്.    
   First published:
   )}