• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking: കളിയിക്കാവിള കൊലപാതകം: തുടർ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് റിപ്പോർട്ട്‌

ദക്ഷിണേന്ത്യയിൽ ജാഗ്രത നിർദേശം നൽകി.

News18 Malayalam | news18-malayalam
Updated: January 18, 2020, 8:12 AM IST
Breaking: കളിയിക്കാവിള കൊലപാതകം: തുടർ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് റിപ്പോർട്ട്‌
kaliyikkavila murder
  • Share this:
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. സംഘടനയിലെ അംഗങ്ങൾ ഡൽഹിയിലും ബെംഗളൂരിലും പിടിയിലായതിന് പിന്നാലെയായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം. അതിനാൽ കളിയിക്കാവിള
കേസിലെ മുഖ്യ സൂത്രധാരൻ മെഹ്ബൂബ പാഷ അടക്കമുള്ള  പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഇവർ പ്രവർത്തിച്ചിരുന്ന തീവ്രവാദ സംഘടനയിലെ മറ്റ് അംഗങ്ങൾ ഭക്ഷിണേന്ത്യൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്.

Also Read- കളിയിക്കാവിള കൊലപാതകം; മുഖ്യ ആസൂത്രകൻ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പോലീസ്

ഭക്ഷിണേന്ത്യയിൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രതികൾ പ്രവർത്തിച്ചിരുന്ന  തീവ്രവാദസംഘടനയിൽ എത്ര അംഗങ്ങളാണുള്ളതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാൽ തീവ്ര ആശയമുള്ള സംഘടനയുടെ സംവിധാനം മനസ്സിലാക്കാൻ ഏജൻസികൾക്ക് സാധിച്ചിട്ടുണ്ട്. അതായത് സംഘടനയുടെ ഏതെങ്കിലും അംഗങ്ങൾ പൊലീസിന്റെ പിടിയിലാകുന്ന വേളയിൽ മറ്റ് അംഗങ്ങൾ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം പൊലീസിനെ പ്രതിരോധത്തിലാക്കാനാണ് സംഘടനയുടെ നിർദേശം.

പൊലീസ്- ഭരണ സംവിധാനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് കളിയിക്കാവിള കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകിയതും പ്രതികൾ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കാത്തതും വീണ്ടുമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് തമിഴ് നാട് ക്യു ബ്രാഞ്ച് വിലയിരുത്താൻ കാരണമായി. തങ്ങളുടെ സംഘടനയുടെ ആശയം നടപ്പിലാക്കുകയാണ് കൊലപാതകത്തിലൂടെ ചെയ്തതെന്ന് പ്രതികൾ പറഞ്ഞതും സംഘടനക്ക് തീവ്രവാദ സ്വഭാവമുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുന്നതിന് വഴിയൊരുക്കി.

തമിഴ്നാടിന്റെ തെക്കൻ മേഖലകളും ബംഗളൂരുവിലെ ചില ഭാഗങ്ങളും  ശക്തികേന്ദ്രമാക്കിയിരിക്കുന്ന സംഘടനയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വേരുകളുണ്ട്. പ്രതികളുടെ സംഘടനയെ കേന്ദ്രികരിച്ച് അന്വേഷണം ഊര്ജിതമാക്കിയ തമിഴ് നാട് ക്യു ബ്രാഞ്ചും അന്വേഷണ സംഘവും മുഴുവൻ അംഗങ്ങളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.കേസന്വേഷണം ഉടൻ എൻ ഐ എ ഏറ്റെടുക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍