ബസിനുള്ളിൽ പീഡന ശ്രമം: കല്ലട ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ഒരേ ദിവസം തന്നെ കല്ലട ബസിനെതിരെ ഉയരുന്ന രണ്ടാമത്തെ പരാതിയാണിത്.

news18
Updated: June 20, 2019, 12:52 PM IST
ബസിനുള്ളിൽ പീഡന ശ്രമം: കല്ലട ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: June 20, 2019, 12:52 PM IST
  • Share this:
തിരുവനന്തപുരം: ബസിൽ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് കല്ലട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്ക‌ി ഗതഗാത മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശപ്രകാരം ബസിലെ രണ്ടാം ഡ്രൈവറായ ഡൈവർ ജോൺസൺ ജോസഫിന്റെ ലൈസൻസാണ് റദ്ദാക്കിയത്.

Also Read-കല്ലട ബസിൽ ലൈംഗിക പീഡന ശ്രമം; ഡ്രൈവർ കസ്റ്റഡിയിൽ; ബസ് പിടിച്ചെടുത്തു

ഇന്ന് രാവിലെയാണ് ബസിൽ ലൈംഗിക പീഡനശ്രമമുണ്ടായെന്ന പരാതിയുമായി തമിഴ്നാട് സ്വദേശിയായ യുവതി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബസിലെ മറ്റ് യാത്രക്കാരാണ് ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ..

Also Read-അശ്രദ്ധമായി ബസോടിച്ച് ഹംപിൽ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി; ആശുപത്രിയിൽ പോലും എത്തിക്കാതെ കല്ലടയുടെ ക്രൂരത

ഇന്ന് തന്നെ രണ്ടാമത്തെ പരാതിയാണ് കല്ലട ബസിനെതിരെ ഉയരുന്നത്. നേരത്തെ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന മോഹനൻ എന്ന യാത്രക്കാരന്റെ തുടയെല്ല് പൊട്ടി എന്ന പരാതി ഉയർന്നിരുന്നു. വേദനയിൽ പുളഞ്ഞ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ജീവനക്കാർ തയ്യാറായില്ലെന്നായിരുന്നു ആരോപണം. സംഭവത്തിൽ പ്രതികരിച്ച ഗതാഗതമന്ത്രി നിയമനടപടികൾ സ്വീകരിച്ച് യാത്രാസുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് അറിയിച്ചത്.

First published: June 20, 2019, 12:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading