തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ (Kalluvathukkal Liquor Tragedy) ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതികൾക്ക് ശിക്ഷാ ഇളവ് ഇളവ്. വിനോദ് കുമാർ, കൊച്ചനി (Kochani) എന്ന് വിളിക്കുന്ന മണികണ്ഠൻ എന്നിവർക്കാണ് സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ (jail advisory committee) ശുപാർശയുടെ അടിസ്ഥാനത്തിൽ ഇളവു നൽകിയത്. അബ്കാരിയും കേസിലെ പ്രതിയുമായ മണിച്ചന്റെ (Manichan) സഹോദരങ്ങളാണ് ഇരുവരും. ഇരുവരും ഇനി മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ബോണ്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകിയത്.
2000 ഒക്ടോബർ 21ന് ഉണ്ടായ മദ്യ ദുരന്തത്തിൽ 31പേർക്കാണ് ജീവൻ നഷ്ടമായത്. അഞ്ഞൂറിലധികം പേർ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. 20 വർഷമായി വിനോദ് കുമാറും കൊച്ചനിയും ജയിലിലാണ്. വിനോദ് കുമാറിന് ഇതിനിടെ 8 വർഷത്തെ ശിക്ഷാഇളവ് ലഭിച്ചു. മണികണ്ഠന് 9 വർഷവും. ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകണമെന്ന വിനോദ് കുമാറിന്റെ അപേക്ഷ 9 തവണയും കൊച്ചനിയുടേത് 12 തവണയും ജയിൽ ഉപദേശകസമിതി തള്ളിയിരുന്നു.
Also Read- Pocso Case arrest| പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
ഇതിന് പിന്നാലെ ഇവരുടെ ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. ജയിൽ ഉപദേശക സമിതിയോട് തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ഉറപ്പുവാങ്ങി ജയിൽ മോചിതരാക്കാമെന്ന നിർദേശമാണ് ജയിൽ ഉപദേശക സമിതി നൽകിയത്. ശിക്ഷ അനുഭവിച്ച കാലയളവിൽ ഇരുവരും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ഇതുവരെയുണ്ടായിരുന്ന ജീവിത രീതികൾ മാറ്റണമെന്ന ചിന്ത രണ്ടുപേരിലുമുണ്ട്. പുതിയ ജീവിതം സാധ്യമാക്കാനുള്ള അവസരം രണ്ടുപേർക്കും നൽകണമെന്നും ഉപദേശകസമിതി ശുപാർശ ചെയ്തു.
എന്നാൽ സുപ്രീംകോടതിയിൽ പോയി സർക്കാർ സാവകാശം തേടി. കാരണങ്ങൾ പറയാതെ സർക്കാർ സാവകാശം തേടുകയാണെന്നും ഇരുവരെയും 48 മണിക്കൂറിനുള്ളിൽ വിചാരണ കോടതിയുടെ നിർദേശങ്ങൾ പാലിച്ചു ജാമ്യത്തിൽ വിടാനും ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാനും സുപ്രീംകോടതി സെപ്റ്റംബർ 22ന് നിർദേശിച്ചു. 24ന് രണ്ടുപേർക്കും ജാമ്യം ലഭിച്ചു. ഇതിനുശേഷം ജയിൽമോചനത്തിനുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കുകയായിരുന്നു. വിനോദ് കുമാർ ചീമേനിയിലെ തുറന്ന ജയിലിലും മണികണ്ഠൻ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലുമാണ് അവസാനകാലത്ത് ശിക്ഷ അനുഭവിച്ചത്.
Also Read-പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു
അതേസമയം, കേസിലെ ഏഴാം പ്രതിയായ മണിച്ചൻ ജയിലിലാണ്. ജീവപര്യന്തം തടവിനു പുറമേ 43 വർഷം തടവും മണിച്ചൻ അനുഭവിക്കണം. മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം ബാധിച്ച് മരിച്ചു. മണിച്ചന്റെ ഗോഡൗണിൽനിന്നും എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ചവരാണ് മരണപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hooch tragedy, Jail, Kerala news