HOME » NEWS » Kerala » KALYANI A NINTH CLASS GIRL DONATED RS 1190 TO THE RELIEF FUND AFTER SELLING THE GUPPIES

Vaccine Challange | ഗപ്പികളെ വിറ്റുകിട്ടിയ 1190 രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഒമ്പതാം ക്ലാസുകാരി കല്യാണി

കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് കല്യാണി സാരിയും, ഗപ്പിയും വളർത്തൽ തുടങ്ങിയത്. പ്രദേശത്തെ കൂട്ടുകാരുടെ വീടുകളിലെത്തി ആണ് കല്യാണി ഗപ്പി മീനുകളെ നൽകിയത്. മൂന്നു മീനിന് 10 രൂപ എന്ന നിലയ്ക്കാണ് കല്യാണി ഗപ്പികളെ വിറ്റത്

News18 Malayalam | news18-malayalam
Updated: April 27, 2021, 7:11 PM IST
Vaccine Challange | ഗപ്പികളെ വിറ്റുകിട്ടിയ 1190 രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഒമ്പതാം ക്ലാസുകാരി കല്യാണി
Kalyani
  • Share this:
തിരുവനന്തപുരം: ഗപ്പി മൽസ്യം വിറ്റുകിട്ടിയ 1190 രൂപ വാക്സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഒമ്പതാം ക്ലാസുകാരി ശ്രദ്ധേയയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം ഓടനാവട്ടം സ്വദേശി കല്യാണിയാണ് ഗപ്പികളെ വിറ്റുകിട്ടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് കല്യാണി സാരിയും, ഗപ്പിയും വളർത്തൽ തുടങ്ങിയത്. പ്രദേശത്തെ കൂട്ടുകാരുടെ വീടുകളിലെത്തി ആണ് കല്യാണി ഗപ്പി മീനുകളെ നൽകിയത്. മൂന്നു മീനിന് 10 രൂപ എന്ന നിലയ്ക്കാണ് കല്യാണി ഗപ്പികളെ വിറ്റത്. കഴിഞ്ഞ ദിവസം 780 രൂപയും ഇന്ന് 410 രൂപയുമാണ് കല്യാണി ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. വെളിയം ടി വി ടി എം എച്ച് എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും കട്ടയിൽ ബാലസംഘം ഇ എം എസ് ഗ്രന്ഥശാല യൂണിറ്റ് സെക്രട്ടറിയുമാണ് കല്യാണി.

കല്യാണിയെ കൂടാതെ പാലായിലെ യുപി സ്കൂൾ വിദ്യാർഥിനി ശ്രീനിധിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി ശ്രദ്ധ നേടി. ചാത്തമത്ത് എ യുപിഎസ് സ്കൂൾ വിദ്യാർഥിനിയായ ശ്രീനിധി എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കുലശേഖരപുരം ഗവൺമെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അപർണ സന്തോഷ്, ഭവ്യ ബാലചന്ദ്രൻ, മഹേശ്വർ പി. വി എന്നിവർ ചേർന്ന് പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നു കൈമാറി.

Also Read- രണ്ടു ലക്ഷം സംഭാവന നൽകിയ ജനാർദ്ദനനെ കാണാൻ CPM നേതാവ് പി ജയരാജൻ; കൈകൂപ്പി വിനയാന്വിതനായി വലിയ മനസിനുടമ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജനും കുടുംബവും ഒരു ലക്ഷം രൂപ കൈമാറി. കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന കെ അനിൽകുമാർ മകന്‍റെ കല്യാണച്ചെലവിനായി കരുതിവെച്ച ഒരു ലക്ഷം രൂപ നൽകി. മുൻ സ്പീക്കർ എം വിജയകുമാർ 50000 രൂപയും മുൻ എം പി പി കരുണാകരൻ 25000 രൂപയും ഇന്ന് നൽകി.

കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാർദ്ദനനാണ് ആ സംഭവാവന നൽകിയ മനുഷ്യനെന്ന് വെളിപ്പെട്ടത്.
Published by: Anuraj GR
First published: April 27, 2021, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories