EXCLUSIVE:ജഡ്ജിമാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നു; അന്വേഷണ കമ്മീഷനുകൾക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ
ഓരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും അന്വേഷണ കമ്മിഷനുകളെ നിയമിക്കുന്ന പ്രവണത ശരിയല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു.
news18
Updated: July 7, 2019, 3:30 PM IST

Justice Kemal Pasha
- News18
- Last Updated: July 7, 2019, 3:30 PM IST
കോഴിക്കോട്: ജുഡീഷ്യല്‍ കമ്മിഷനുകളെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. കമ്മിഷനെ നിയമിക്കുന്നതിലൂടെ ജഡ്ജിമാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് കെമാൽപാഷ പറഞ്ഞു. കമ്മിഷന്റെ ഭാരിച്ച ചെലവ് ജനങ്ങള്‍ ചുമക്കേണ്ടി വരുന്നതായും കെമാല്‍ പാഷ കുറ്റപ്പെടുത്തി.
also read: അന്യമതക്കാരനുമായി പ്രണയം ; മാതാപിതാക്കൾ മകളെ കൊന്ന് ഗംഗയിലെറിഞ്ഞു ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പഠിക്കാന്‍ നിയോഗിച്ച കമ്മിഷന് 1.8 കോടി രൂപ ഇതുവരെ ചെലവഴിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചതാണ് വിമര്‍ശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും അന്വേഷണ കമ്മിഷനുകളെ നിയമിക്കുന്ന പ്രവണത ശരിയല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. ഖജനാവില്‍ നിന്ന് വന്‍ തുക ചെലവഴിക്കുന്ന കമ്മിഷനുകളുടെ, റിപ്പോര്‍ട്ടുകള്‍ പിന്നീട് വെളിച്ചം കാണാറില്ല. ജനങ്ങളുടെ വായടക്കാനുള്ള മാര്‍ഗമായാണ് സര്‍ക്കാര്‍ ഇത്തരം കമ്മിഷനുകളെ കാണുന്നത്- അദ്ദേഹം വ്യക്തമാക്കി.
വിരമിച്ച ജഡ്ജിമാര്‍ സുഖമായ ജോലിയായാണ് ഇതിനെ കാണുന്നതെന്നും എത്ര കാലം വേണമെങ്കിലും അന്വേഷണ കമ്മിഷനായി തുടരാന്‍ സര്‍ക്കാരും സഹായം ചെയ്യുന്നുവെന്നും കെമാൽ പാഷ പറഞ്ഞു.
also read: അന്യമതക്കാരനുമായി പ്രണയം ; മാതാപിതാക്കൾ മകളെ കൊന്ന് ഗംഗയിലെറിഞ്ഞു