• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | 'വനിത ബിൽ വന്നാൽ മാത്രമേ സ്ത്രീകളുടെ സ്ഥാനാർഥിത്വം ഉറപ്പാക്കാൻ പറ്റൂ': ഖമറുന്നീസ അൻവർ

Assembly Election 2021 | 'വനിത ബിൽ വന്നാൽ മാത്രമേ സ്ത്രീകളുടെ സ്ഥാനാർഥിത്വം ഉറപ്പാക്കാൻ പറ്റൂ': ഖമറുന്നീസ അൻവർ

1996 ൽ തികച്ചും അപ്രതീക്ഷിതമായാണ് മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചത്. ഇന്ന് ദേശീയ വനിത ലീഗ് വൈസ് പ്രസിഡൻ്റ് ആയ ഖമറുന്നീസ അൻവർ ഓർത്തെടുത്തു പറയുകയാണ് ആ തെരഞ്ഞെടുപ്പ് കാലം.

ഖമറുനീസ അൻവർ

ഖമറുനീസ അൻവർ

  • Share this:
ഒരേ ഒരു വനിത മാത്രമാണ് ഇതുവരെ മുസ്ലിം ലീഗിൽ നിന്നും നിയമ സഭയിലേക്ക് മൽസരിച്ചിട്ടുള്ളത്. 1996 ൽ കോഴിക്കോട് രണ്ടിൽ നിന്നും ഖമറുന്നീസ അൻവർ.  ഇത്തവണ ഒരു വനിത സ്ഥാനാർഥി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖമറുന്നീസ അൻവർ. 1996 ൽ തികച്ചും അപ്രതീക്ഷിതമായാണ് മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചത്. ഇന്ന് ദേശീയ വനിത ലീഗ് വൈസ് പ്രസിഡൻ്റ് ആയ ഖമറുന്നീസ അൻവർ ഓർത്തെടുത്തു പറയുകയാണ് ആ തെരഞ്ഞെടുപ്പ് കാലം.

"അന്ന് കേരള സോഷ്യൽ വെൽഫെയർ ബോർഡ് ചെയർ പേഴ്സൺ ആയിരുന്നു. ഓഫീസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് മാറ്റിയതിനെ തുടർന്ന് ഏറെ വിവാദങ്ങൾ ഉയർന്ന സമയം. രാത്രി 10 മണിയോടെയാണ് അന്നത്തെ പാർട്ടി സെക്രട്ടറി കൊരമ്പയിൽ ഫോണിൽ വിളിച്ച് കോഴിക്കോട് രണ്ടിൽ മൽസരിക്കാൻ തയാറാണോയെന്ന് ചോദിച്ചത്. ഞാൻ 10 മിനിറ്റ് സമയം ചോദിച്ചു. എൻ്റെ ബാപ്പയോടും ഭർത്താവിനോടും ഇക്കാര്യം പറയാനും അനുവാദം വാങ്ങാനും ആയിരുന്നു. അവർ അനുകൂലമായി നിന്നതോടെ മത്സരിക്കാൻ തീരുമാനിച്ചു. പിറ്റേന്ന്  തന്നെ കോഴിക്കോട് എത്തി പത്രിക സമർപ്പിച്ചു."

Also Read ഷാഫി പറമ്പിലിനെതിരെ വിമതനീക്കം; മുൻ ഡി.സി.സി അധ്യക്ഷൻ എ.വി.ഗോപിനാഥിനെ എല്‍.ഡി.എഫ് പിന്തുണച്ചേക്കും

"എളമരം കരീം ആയിരുന്നു ഇടത് സ്ഥാനാർഥി. അന്ന് വെറും 28 ദിവസമാണ് പ്രചരണത്തിന് ലഭിച്ചത്. ഇന്നത്തെ പോലെ കുടുംബ യോഗങ്ങൾ ഒന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ സ്ത്രീകൾക്കിടയിൽ കുറച്ച് കൂടി പ്രചരണം നടത്താൻ കഴിഞ്ഞേനെ. " ഒരു വനിത എന്ന നിലയിൽ എവിടെയും വിവേചനം നേരിടിട്ടില്ലെന്നും ന്ന് ഖമറുന്നീസ അൻവർ പറയുന്നു.

"പ്രവർത്തകരെല്ലാം നല്ല ആവേശത്തിലായിരുന്നു പ്രചരണത്തിൽ പങ്കെടുത്തത്. ജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ജനവിധി മറിച്ചായി. ആദ്യം ഒരല്പം നിരാശ തോന്നിയെങ്കിലും പിന്നീട് അതെല്ലാം മറികടന്നു. അന്ന് എൻ്റെ ഉമ്മ തീരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു. ഫലം അറിഞ്ഞതോടെ ഞാൻ ഉമ്മയെ തിരൂരിലേക്ക് കൊണ്ട് വന്നു. ഉമ്മയുടെ അവസാന കാലത്ത് ഒരു മാസത്തോളം എനിക്ക് പരിചരിക്കാൻ സാധിച്ചു. ഞാൻ തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത് സാധിക്കുമായിരുന്നില്ല. "

Also Read 'തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം'; പാക് കൊമേഡിയന്റെ വൈറൽ വീഡിയോയ്‌ക്ക് മറുപടിയുമായി തരൂർ

8766 വോട്ടിന് ഖമറുന്നീസ അൻവരിനെ തോൽപ്പിച്ചത് എളമരം കരീം ആയിരുന്നു. തോറ്റു എങ്കിലും നല്ലൊരു മൽസരം കാഴ്ച വെക്കാൻ സാധിച്ചെന്ന് ഖമറുന്നീസ അൻവർ പറയുന്നു. വനിത എന്ന രീതിയിൽ ഒരു വേർതിരിവും ഉണ്ടായില്ല . പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നേരിട്ട് വിളിച്ച കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

"പാണക്കാട് വലിയ തങ്ങൾ ആയ മുഹമ്മദാലി ശിഹാബ് തങ്ങൾ ഇടക്ക് ഫോണിൽ വിളിച്ചു. പ്രചരണത്തിരക്കിലും ആരോഗ്യം ശ്രദ്ധിക്കണം. ജ്യൂസ് ഒക്കെ ഇടക്കിടെ കുടിക്കണം എന്നൊക്കെ പറഞ്ഞു. അതെല്ലാം അന്നത്തെ നല്ല ഓർമകൾ ആണ് "

എന്ത് കൊണ്ട് 25 വർഷമായിട്ടും മറ്റൊരു വനിത സ്ഥാനാർഥി ലീഗിൽ നിന്നും വന്നില്ല എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ;
"അത് അറിയില്ല. ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കും ഇത്തവണ ഒരു സീറ്റ് വനിതകൾക്ക് ലഭിക്കുമെന്ന്. പക്ഷേ അത് ഉണ്ടാകാറില്ല."

സമസ്തയുടെ കടും പിടുത്തം ആണോ ഈ സീറ്റ് നിഷേധത്തിൻ്റെ കാരണം എന്ന ചോദ്യത്തിന് ഖമറുന്നീസ അൻവറിന്റെ മറുപടി ഇങ്ങനെ; "സമസ്തയെ മാത്രം പറയേണ്ട. വനിത ബിൽ പാസാക്കിയോ ഇത് വരെ. ഇല്ലല്ലോ? വനിതകൾക്ക് നിയമ സഭ തെരഞ്ഞെടുപ്പിൽ കൂടി നിശ്ചിത ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാൻ നിയമം വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരൂ. നിയമം കൊണ്ടുവരുന്നതിന് തടസം സമസ്ത അല്ലല്ലോ. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അവസരം ലഭിച്ചത് സംവരണം നടപ്പാക്കിയത് കൊണ്ടാണ്. സംവരണം ഇല്ലെങ്കിൽ ആരുംഏത് പാർട്ടിയും സ്ത്രീകൾക്ക് ഉന്നത പദവികൾ കൊടുക്കില്ല"
ഇത്തവണ ഏതെങ്കിലും ഒരു സീറ്റിൽ ലീഗിൽ നിന്നും വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
Published by:Aneesh Anirudhan
First published: