നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രത്യയശാസ്ത്രമൂല്യം മറക്കുന്നു': വിമർശനവുമായി കനയ്യ കുമാർ

    'ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രത്യയശാസ്ത്രമൂല്യം മറക്കുന്നു': വിമർശനവുമായി കനയ്യ കുമാർ

    'കാലോചിതമായി പരിഷ്ക്കരിക്കാതെ ഇടത് പക്ഷത്തിന് തിരിച്ച് വരാനാകില്ല'

    കനയ്യ കുമാർ സംസാരിക്കുന്നു

    കനയ്യ കുമാർ സംസാരിക്കുന്നു

    • News18
    • Last Updated :
    • Share this:
      പാലക്കാട്: ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രത്യയശാസ്ത്രമൂല്യം മറക്കുന്നുവെന്ന് എഐവൈഎഫ് നേതാവ് കനയ്യകുമാർ. പാലക്കാട് ചിറ്റൂരിൽ സംഘടിപ്പിച്ച സംവാദത്തിലാണ് കനയ്യകുമാർ ഇടതു പാർട്ടികളെ വിമർശിച്ചത്. ഭരണത്തിലെത്തിയ സന്ദർഭങ്ങളിലൊക്കെ ഇടത് പാർട്ടികൾ പ്രത്യയശാസ്ത്ര മൂല്യങ്ങളിൽ നിന്ന് അകന്നുപോയി. ഇതാണ് ബിജെപിയെ അധികാരത്തിൽ എത്തിച്ചതെന്നും കനയ്യ കുറ്റപ്പെടുത്തി.

      കാലോചിതമായി പരിഷ്ക്കരിക്കാതെ ഇടത് പക്ഷത്തിന് തിരിച്ച് വരാനാകില്ല. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടാൽ മാത്രമേ ബഹുജന അടിത്തറ വിപുലീകരിക്കാനാകു എന്നും കനയ്യ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു നേതാവിൽ മാത്രം കേന്ദ്രീകരിക്കാൻ പാടില്ല. ഏകാധിപത്യ പ്രവണതകൾ പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റും.ഗാന്ധിയേയും അംബേദ്കറെയും അറിയാനും ഉൾക്കൊള്ളാനും തയ്യാറാവാതെ ഇടത് പക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നേറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      സാക്ഷരതയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും ലിംഗനീതിയുടെ കാര്യത്തിൽ കേരളത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാവുന്നില്ലെന്ന് കനയ്യ പറഞ്ഞു.

      Also Read- സലീംകുമാറിനെ 'വല്ലാതെ പുകഴ്ത്തി' മമ്മൂട്ടി; പിറന്നാൾ ആഘോഷം താരനിബിഡമായി

      First published:
      )}